Mumbai: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍  ഏറെ നാളായി ജയിലിൽ കഴിയുന്ന ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും  രാജ്യസഭാ എംപിയുമായ സഞ്ജയ് റൗതിന് ആശ്വാസം. മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ്‌ റൗത്തിനെ  ഇഡി അറസ്റ്റ് ചെയ്തത്. നിരവധി ധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.  ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ്‌ റൗത്തിനെ ആഗസ്റ്റ് 1 നാണ്  ഇഡി അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ ജയിലില്‍ കഴിയുകയായിരുന്നു സഞ്ജയ് റൗത്.  
 


Also Read: Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ്‌ MLA, മോഹൻ സിംഗ് റാത്വ ഇനി BJPയുടെ പോരാളി



 കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) കേസിൽ പ്രത്യേക ജഡ്ജി എംജി ദേശ്പാണ്ഡെ ഇരുവിഭാഗത്തിന്‍റെയും വാദം കേട്ടു. ഇതിന് പിന്നാലെയാണ് സഞ്ജയ് റൗത്തിന്‍റെ ജാമ്യാപേക്ഷ അംഗീകരിച്ചത്.


Also Read:  CJI DY Chandrachud: പിതാവിന്‍റെ പാതയില്‍ മകന്‍, രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്


തനിക്കെതിരെ തുടരുന്ന കേസ് അധികാര ദുർവിനിയോഗത്തിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെയും ഉദാഹരണമാണെന്നാണ് സഞ്ജയ് റൗത്  ജാമ്യാപേക്ഷയിൽ  ചൂണ്ടിക്കാട്ടിയത്‌.  എന്നാല്‍, ഇതിനെതിരെ,   കള്ളപ്പണം വെളുപ്പിക്കൽ ഒഴിവാക്കാൻ സഞ്ജയ് റൗത്  തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.


1034 കോടി രൂപയുടെ പത്ര ചാൽ അഴിമതി കേസിൽ (Patra Chawl land scam) ജൂൺ 28 ന് ഇഡി സഞ്ജയ്  റൗത്തിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന്, ജൂലൈ 31 ന് സഞ്ജയ് റൗത്തിന്‍റെ  സ്ഥാപനത്തിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.  അതിനു മുന്‍പ്  ശിവസേനാ നേതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 1നാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ നിര്‍ണ്ണായകമായ സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോള്‍  സഞ്ജയ് റൗത് ജയിലില്‍ കഴിയുകയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.