Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ്‌ MLA, മോഹൻ സിംഗ് റാത്വ ഇനി BJPയുടെ പോരാളി

ഗുജറാത്തിലെ അറിയപ്പെടുന്ന ഗോത്ര നേതാവാണ്‌ മോഹൻ സിംഗ് റാത്വ. 10 തവണ അദ്ദേഹം കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 09:54 PM IST
  • ഗുജറാത്തിലെ അറിയപ്പെടുന്ന ഗോത്ര നേതാവാണ്‌ മോഹൻ സിംഗ് റാത്വ. 10 തവണ അദ്ദേഹം കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ്‌ MLA, മോഹൻ സിംഗ് റാത്വ  ഇനി  BJPയുടെ പോരാളി

Gujarat Assembly Election 2022: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നു.

10 തവണ കോണ്‍ഗ്രസ്‌ MLA ആയിരുന്ന  മോഹൻ സിംഗ് റാത്വയാണ് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്‌.  BJPയില്‍ ചേരുന്നതിന് മുന്‍പ് അദ്ദേഹം ചൊവ്വാഴ്ച പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചിരുന്നു.  അഹമ്മദാബാദിൽ ബിജെപി ഓഫീസിലെത്തി അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഭാർഗവ ഭട്ടും പ്രദീപ് സിംഗ് വഗേലയും ചേർന്ന് അദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. 

Also Read:  Himachal Pradesh Polls 2022: തിരഞ്ഞെടുപ്പിന് മുന്‍പായി നേതാക്കളുടെ കൂടുമാറ്റം, BJPയുടെ നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്  

78കാരനായ  മോഹൻ സിംഗ് റാത്വ തന്‍റെ രാജിക്കത്ത്  കോൺഗ്രസ് ഗുജറാത്ത് ഘടകം  അദ്ധ്യക്ഷന്‍  ജഗദീഷ് താക്കോറിന് അയച്ചു.

ഗുജറാത്തിലെ അറിയപ്പെടുന്ന ഗോത്ര നേതാവാണ്‌ മോഹൻ സിംഗ് റാത്വ. 10 തവണ അദ്ദേഹം കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  നിലവിൽ മധ്യ ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ മണ്ഡലത്തെയാണ് അദ്ദേഹം  പ്രതിനിധീകരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം  മോഹൻ സിംഗ് റാത്വയുടെ കൂടുമാറ്റം വലിയ തിരിച്ചടിയാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഗോത്ര നേതാവിനെ പാളയത്തില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞത് BJPയെ സംബന്ധിടത്തോളം വലിയ നേട്ടമാണ്. 

അതേസമയം, വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  താൻ ടിക്കറ്റ് ചോദിക്കില്ലെന്ന് റാത്വ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഛോട്ടാ ഉദയ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മകൻ രാജേന്ദ്ര സിംഗ് റാത്വയെ സ്ഥാനാർത്ഥിയാക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് രാജ്യസഭാംഗമായ നരൺ റാത്വയും ഇതേ സീറ്റിൽ നിന്ന് മകനു ടിക്കറ്റ് തേടിയിട്ടുണ്ട്. ഇതാവാം ചുവടു മാറ്റത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നത്. 

ഡിസംബർ 1, ഡിസംബർ 5 എന്നീ തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക, വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News