Shobha Yatra at Nuh Update: സർവജാതി ഹിന്ദു മഹാപഞ്ചായത്ത് ശോഭായാത്ര, കനത്ത സുരക്ഷയില്‍ ഹരിയാന
Shobha Yatra at Nuh Update: നുഹിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വിനി കുമാർ ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Shobha Yatra at Nuh: കനത്ത ജാഗ്രതയില്‍ ഹരിയാന സംസ്ഥാനം. അധികാരികൾ അനുമതി നിഷേധിച്ചിട്ടും തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ബ്രിജ് മണ്ഡല്‍ 'ശോഭയാത്ര'യുമായി മുന്നോട്ടു പോകാന്‍ സർവജാതി ഹിന്ദു മഹാപഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്.
ഇതോടെ പ്രദേശത്ത് സംഘര്‍ഷത്തിനുള്ള സാധ്യത ഏറിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നുഹ് അടക്കം പ്രശ്നബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പ്രാദേശിക ഭരണകൂടം സുരക്ഷാ പ്രോട്ടോക്കോളുകൾ വർദ്ധിപ്പിക്കുകയും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ കർശന നടപടികൾ ഏർപ്പെടുത്തുകയും ചെയ്തു.
പോലീസ് അനുമതി നിഷേധിച്ചിട്ടും ഘോഷയാത്ര നടത്താനുള്ള പദ്ധതിയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉറച്ചുനിൽക്കുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രശ്ന സാധ്യതകള്‍ തിരിച്ചറിഞ്ഞ ഹരിയാന സർക്കാർ, നുഹ് ജില്ലാ ഭരണകൂടം പ്രദേശത്ത് 144-ാം വകുപ്പ് ഏർപ്പെടുത്തി. ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശവും പൊതു ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
നുഹിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വിനി കുമാർ ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഗതാഗതം നിയന്ത്രിക്കാൻ ജില്ലയിലെ എല്ലാ സ്‌കൂളുകളും ബാങ്കുകളും ഇന്ന് അവധിബ് നല്‍കിയിരിയ്ക്കുകയാണ്. 144-ാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിയ്ക്കും എന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹരിയാന പോലീസ് ജില്ലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതുകൂടാതെ ആഗസ്റ്റ് 28 വരെ നുഹ് ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിയ്ക്കുകയാണ്.
നുഹിലെ ബ്രിജ് മണ്ഡല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ശ്രാവണ്‍ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച സമീപത്തെ ക്ഷേത്രങ്ങൾ സന്ദർശിച്ച് അവിടെ പ്രാർത്ഥനകൾ നടത്തി പവിത്രമായി ആചരിയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. മാസത്തിന്‍റെ ആരംഭത്തില്‍ നുഹില്‍ നടന്ന സംഭവങ്ങൾ നോക്കുമ്പോൾ, പ്രദേശത്തെ ക്രമസമാധാന പാലനം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ കടമയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബ്രജ് മണ്ഡല്‍ ശോഭായാത്ര സമാധാനപരമായും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാതെയും മുന്നോട്ട് പോകുമെന്ന് വിഎച്ച്പി നേതാവ് അലോക് കുമാർ പറഞ്ഞു. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സർക്കാരിന്‍റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രമസമാധാനം മുന്നില്‍ക്കണ്ട് നുഹിലെ ശോഭായാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി സൗത്ത് റേഞ്ച് റെവാരി ഇൻസ്പെക്ടർ ജനറൽ രാജേന്ദ്ര കുമാർ ചൂണ്ടിക്കാട്ടി. ക്രമസമാധാന നിലയിലുണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ച് ലോക്കൽ പോലീസും രഹസ്യാന്വേഷണ ഏജൻസികളും പ്രകടിപ്പിച്ച ആശങ്കകളാണ് അധികൃതരുടെ ഈ തീരുമാനത്തിന് പിന്നില്‍.
ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നുഹിലും സമീപ പ്രദേശങ്ങളിലും വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമസംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...