Shobha Yatra at Nuh: ഹരിയാനയിലെ നുഹ് വീണ്ടും പുകയുന്നു... ബ്രിജ് മണ്ഡല്‍ ഘോഷയാത്രയ്ക്ക് അധികാരികൾ അനുമതി നിഷേധിച്ചിട്ടും തിങ്കളാഴ്ചത്തെ നടത്താന്‍ തീരുമാനിച്ചിരുന്ന 'ശോഭയാത്ര'യുമായി മുന്നോട്ടു പോകാന്‍ സർവജാതി ഹിന്ദു മഹാപഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്.
Also Read: Retirement Age Update: സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വർദ്ധിച്ചേക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രം
സർവജാതി ഹിന്ദു മഹാപഞ്ചായത്ത് തിങ്കളാഴ്ച ബ്രിജ് മണ്ഡല്‍ ശോഭായത്രയ്ക്ക് ആഹ്വാനം ചെയ്തതോടെ പ്രദേശത്ത് സംഘര്‍ഷത്തിനുള്ള സാധ്യത ഏറി. ഇതോടെ നുഹിലും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
റാലിക്ക് മുന്‍പോ, റാലി നടക്കുമ്പോഴോ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അല്ലെങ്കില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ കണക്കിലെടുത്ത് ആഗസ്റ്റ് 26 മുതൽ 28 വരെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇതിനോടകം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) മംമ്ത സിംഗ് ഞായറാഴ്ച പറഞ്ഞു.
കൂടാതെ, മുൻകരുതൽ നടപടിയെന്ന നിലയിൽ, തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ പ്രദേശത്ത് നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് സിആർപിസിയുടെ സെക്ഷൻ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സർവജാതി ഹിന്ദു മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരിയ്ക്കുന്ന ശോഭയാത്ര കണക്കിലെടുത്ത് ഹരിയാനയിലെ നുഹിലും മറ്റ് പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കി. കർശന നിരീക്ഷണത്തിനായി അർദ്ധസൈനിക വിഭാഗങ്ങളുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്തർ സംസ്ഥാന, ജില്ലകൾ തമ്മിലുള്ള അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നുഹിലെ പോലീസ് വക്താവ് പറയുന്നതനുസരിച്ച്, 24 കമ്പനി അർദ്ധസൈനിക വിഭാഗത്തിന് പുറമെ 1,900 ഹരിയാന പോലീസുകാരെയും സ്ഥലത്ത് പ്രത്യേക ഡ്യൂട്ടിയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആരെയും നൂഹിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ജില്ലയിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളും അടച്ചു. മൽഹാർ ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചിട്ടുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം കെഎംപി എക്‌സ്പ്രസ് വേയിലും ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലും ഗതാഗതം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നുഹ് ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാർനിയ എന്നിവർ ശനിയാഴ്ച പ്രദേശത്തെ സമാധാന സമിതികളുമായി ചർച്ച നടത്തി. കൂടാതെ, അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചര്‍ച്ച നടത്തി. സ്ഥിതിഗതികൾ ഫലപ്രദമായി നേരിടാൻ ഏകോപിത ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു.
സർവജാതി ഹിന്ദു മഹാപഞ്ചായത്ത് ആഹ്വാനം ചെയ്ത ശോഭായാത്രയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 3-7 തീയതികളിൽ നുഹിൽ നടക്കാനിരിക്കുന്ന ജി-20 ഷെർപ്പ ഗ്രൂപ്പിന്‍റെ യോഗം, ജൂലൈ 31 ന് നടന്ന അതിക്രമങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാല്‍, ഇത്തരം മതപരമായ പരിപാടികള്‍ക്ക് അനുമതി വാങ്ങേണ്ടതില്ലെന്നാണ് സർവജാതി ഹിന്ദു മഹാപഞ്ചായത്ത് തീരുമാനം.
ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നുഹിലും സമീപ പ്രദേശങ്ങളിലും വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അക്രമസംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...