Shocking Video: 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗില്‍ തൂങ്ങി വ്യായാമം ചെയ്യുന്ന യുവാവ്...!! വീഡിയോ വൈറല്‍
ഇന്ന് അധികമാളുകളും ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ്. ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യാന്‍ ആളുകള്‍ കണ്ടെത്താറുണ്ട്.
Viral Video: ഇന്ന് അധികമാളുകളും ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ്. ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യാന്‍ ആളുകള്‍ കണ്ടെത്താറുണ്ട്.
കൊറോണ മഹാമാരിയുടെ കാലത്ത് ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണക്രമവും പാലിച്ചുള്ള ജീവിതമാണ് മിക്കവരും പിന്തുടരുന്നത്. വ്യായാമവും ഭക്ഷണക്രമവും സംബന്ധിച്ചുള്ള നിരവധി വീഡിയോകള്‍ നമുക്ക് സോഷ്യല്‍ മീഡിയയില്‍ കാണുവാന്‍ സാധിക്കും. അവയില്‍ പലതും ഏറെ ഉപകാരപ്രദവുമാണ്.
Also Read: Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും... ഒരു യുവാവ് വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇത്. 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗില്‍ തൂങ്ങിയാണ് യുവാവ് വ്യായാമം ചെയ്യുന്നത്....!! ഗ്രേറ്റർ ഫരീദാബാദിലെ സെക്ടർ-82, ഗ്രാൻഡ്യൂറ സൊസൈറ്റിയുടെ ഇ-ബ്ലോക്കിലാണ് സംഭവം.
സൊസൈറ്റിയുടെ 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗിൽ മുറുകെപ്പിടിച്ച് വ്യായാമം ചെയ്യുകയാണ് യുവാവ്. കെട്ടിടത്തിന്‍റെ എതിര്‍ വശത്ത് താമസിക്കുന്ന ആരോ ആണ് ഈ അപകടകരമായ സ്റ്റണ്ട് പകര്‍ത്തിയത്.
വീഡിയോ കാണാം.:-
റിപ്പോര്‍ട്ട് അനുസരിച്ച്, 56 കാരനായ ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നും ഇയാള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാന്‍ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിയതായും റിപ്പോര്‍ട്ട് ഉണ്ട്.
കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ഹൈറേസിലെ ഒമ്പതാം നിലയിലെ പൂട്ടിയിട്ടിരിയ്ക്കുന്ന വീടിന്‍റെ ബാൽക്കണിയിൽ വീണ സാരി എടുക്കാൻ ഒരു സ്ത്രീ തന്‍റെ മകനെ ബെഡ്ഷീറ്റ് കൊണ്ട് കെട്ടി താഴെ ഇറക്കിയത്. കുട്ടി ബെഡ്ഷീറ്റിലൂടെ ഊര്‍ന്നിറങ്ങുന്നതും പിന്നീട് കയറുന്നതും വീഡിയോയില്‍ കാണാം. ഒരു സാരിയ്ക്കുവേണ്ടി സ്വന്തം മകന്‍റെ ജീവിതം അപകടത്തിലാക്കിയതിന് യുവതിയെ സോഷ്യല്‍ മീഡിയ ഏറെ വിമര്‍ശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...