Gratuity and Pension Rule: സർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത, പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം!
Gratuity and Pension: കേന്ദ്ര ജീവനക്കാർക്കുള്ള പ്രധാന നിയമം സർക്കാർ മാറ്റിയിരിക്കുകയാണ്. ഈ പുതിയ നിയമം അനുസരിച്ച്, ജീവനക്കാരുടെ ഒരു പിഴവ് മൂലം അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം എന്താണെന്ന് നോക്കാം.
Gratuity and Pension New Rule: കേന്ദ്ര സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സുപ്രധാന ചട്ടങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ജീവനക്കാർ ഇത് അവഗണിച്ചാൽ, വിരമിച്ചതിന് ശേഷം അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെടും.
ജീവനക്കാരൻ ജോലിയിൽ അശ്രദ്ധ കാണിച്ചാൽ വിരമിച്ച ശേഷം ഇവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും പിടിച്ചുവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഈ ഉത്തരവ് ഇപ്പോൾ കേന്ദ്രതെങ്കിലും ഭാവിയിൽ ഇത് സംസ്ഥാനങ്ങൾക്കും ബാധകമാകും.
Also Read: Budget 2023: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ബജറ്റിന് ശേഷം ശമ്പളം വർധിച്ചേക്കും!
സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് എന്താണ്?
കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ 2021 സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ 2021 ലെ സിസിഎസ് (പെൻഷൻ) ചട്ടങ്ങളുടെ 8-ാം ചട്ടം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നു, അതിലേക്ക് പുതിയ വ്യവസ്ഥകൾ കൂടി ചേർത്തു. ഈ വിജ്ഞാപനത്തിൽ കേന്ദ്ര ജീവനക്കാർ അവരുടെ സേവനത്തിനിടയിൽ ഗുരുതരമായ കുറ്റകൃത്യമോ അല്ലെങ്കിൽ ജോലിയിൽ എന്തെങ്കിലും വീഴ്ചയോ കാണിച്ചാൽ വിരമിച്ച ശേഷമുള്ള ഇവരുടെ ഗ്രാറ്റുവിറ്റിയും പെൻഷനും നിർത്തലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാറ്റിയ ചട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും കേന്ദ്രം അയച്ചിട്ടുണ്ട്. ഇതുമാത്രമല്ല കുറ്റക്കാരായ ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻതന്നെ അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ ചട്ടത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
ആരാണ് നടപടി എടുക്കുക?
>> വിരമിച്ച ജീവനക്കാരുടെ നിയമന അതോറിറ്റിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രസിഡന്റുമാർക്ക് ഗ്രാറ്റുവിറ്റിയോ പെൻഷനോ തടഞ്ഞുവയ്ക്കാൻ അധികാരമുണ്ട്.
>> വിരമിക്കുന്ന ജീവനക്കാരനെ നിയമിച്ചിട്ടുള്ള ബന്ധപ്പെട്ട മന്ത്രാലയവുമായോ വകുപ്പുമായോ ബന്ധപ്പെട്ടിരിക്കുന്ന സെക്രട്ടറിമാർക്കും ഇവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്.
>> ഒരു ജീവനക്കാരൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ നിന്ന് വിരമിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ജീവനക്കാരുടെ വിരമിക്കലിന് ശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ സിഎജിക്ക് അധികാരമുണ്ട്.
Also Read: Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!
കുറ്റക്കാർക്കെതിരെ എങ്ങനെ നടപടിയെടുക്കും?
>> ചട്ടം അനുസരിച്ച് ജോലിക്കിടെ ജീവനക്കാരനെതിരെ എന്തെങ്കിലും വകുപ്പുതലമോ അല്ലെങ്കിൽ ജുഡീഷ്യൽ നടപടിയോ ഉണ്ടായാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടത് ആവശ്യമാണ്.
>>റിട്ടയർമെന്റിന് ശേഷം ഒരു ജീവനക്കാരനെ വീണ്ടും നിയമിച്ചാൽ, ഈ നിയമങ്ങൾ അയാൾക്കും ബാധകമായിരിക്കും.
>> ഒരു ജീവനക്കാരൻ വിരമിച്ചതിന് ശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും ലഭിക്കുകയും അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇയാളിൽ നിന്നും പെൻഷന് ഗ്രാറ്റുവിറ്റി എന്നവയുടെ തുക പൂർണമായോ ഭാഗികമായോ ആളിൽ നിന്നും ഈടാക്കും.
Also Read: Viral Video: കാമുകിയെ ഒന്ന് പൊക്കിയതാ, ദേ.. കിടക്കുന്നു രണ്ടും നിലത്ത്..! വീഡിയോ വൈറൽ
>>വകുപ്പിനുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ഇത്നടപടി തീരുമാനിക്കും.
>> അതോറിറ്റിക്ക് വേണമെങ്കിൽ ജീവനക്കാരന്റെ പെൻഷനോ ഗ്രാറ്റുവിറ്റിയോ സ്ഥിരമായോ താൽക്കാലികമായോ നിർത്തലാക്കാം.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കും മുൻപ്
ചട്ടം അനുസരിച്ച് അത്തരമൊരു സാഹചര്യത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുനന്തിന് മുൻപ് ഏതെങ്കിലും അധികാരികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. പെൻഷൻ തടഞ്ഞു വയ്‌ക്കുകയോ പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 9000 രൂപയിൽ കുറയാൻ പാടില്ലെന്നത് ചട്ടം 44 പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...