Budh Gochar 2023: ഫെബ്രുവരിയിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാകും വൻ മാറ്റം, ബുധന്റെ കൃപയാൽ സമയം തെളിയും!

Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി ആദ്യവാരം രാശി മാറി മകര രാശിയിൽ സഞ്ചരിക്കും. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  

Written by - Ajitha Kumari | Last Updated : Jan 27, 2023, 11:11 PM IST
  • ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി ആദ്യവാരം രാശി മാറും
  • ഫെബ്രുവരിയിൽ ശനിദേവന്റെ രാശിയായ മകരത്തിൽ ബുധൻ സംക്രമിക്കും
Budh Gochar 2023: ഫെബ്രുവരിയിൽ ഈ രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാകും വൻ മാറ്റം,  ബുധന്റെ കൃപയാൽ സമയം തെളിയും!

Mercury Transit 2023: ജ്യോതിഷമനുസരിച്ച് എല്ലാ മാസവും ഏതെങ്കിലും ഗ്രഹങ്ങൾ രാശിമാറുകയോ അല്ലെങ്കിൽ സഞ്ചാരം മാറ്റുകയോ ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ ഈ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.   ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ബുധൻ രാശി മാറുമ്പോഴെല്ലാം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഫെബ്രുവരിയിൽ ശനിദേവന്റെ രാശിയായ മകരത്തിൽ ബുധൻ സംക്രമിക്കും. ഫെബ്രുവരി 7 ന് രാത്രി 7.38 നാണ് രാശിമാറുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ഗുണമുണ്ടക്കയുമെന്ന നമുക്ക് നോക്കാം..

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ

മേടം (Aries): മേട രാശിയുടെ ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സഹകരണം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ പ്രശംസിക്കുന്നത്തിലൂടെ ബഹുമാനം വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും.

മകരം (Capricorn): ബുധൻ മകരം രാശിക്കാർക്ക് സന്തോഷവാർത്തയുടെ പെരുമഴയും കൊണ്ടായിരിക്കും വരുക. ഇവർക്ക് ഇ സമയം വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം കഴിക്കാം. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

 

ഇടവം (Taurus):  ഇടവം രാശിയിൽ ഒൻപതാം ഭാവത്തിലാണ് ബുധന്റെ സംക്രമണം.   ഭാഗ്യത്തിന്റെ പിന്തുണയാൽ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും ആയിപ്പോയിട്ടുണ്ടെങ്കിൽ  അത് തിരികെ ലഭിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകാം, ഇത് ലാഭമുണ്ടാക്കാനുള്ള സാധ്യത സൃഷ്ടിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം വളരെ നല്ലതായിരിക്കും.

കുംഭം (Aquarius):  ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ കുംഭം രാശിയുടെ ജാതകത്തിൽ 12-ാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. ഇത് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും.  ഇതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.

Also Read: കൂട്ടുകാരനെ ആപ്പിൾ കാണിച്ചു കൊതിപ്പിക്കുന്ന കുരങ്ങൻ, വീഡിയോ വൈറൽ 

തുലാം (Libra): ബുധന്റെ രാശി മാറ്റം മൂലം തുലാം രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. വാഹനവും വസ്തുവകകളും വാങ്ങാൻ അവസരമുണ്ടാകും. ഭൗതിക സുഖങ്ങളിൽ വർദ്ധനവുണ്ടാകും. തൊഴിൽ മേഖലയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

More Stories

Trending News