Bhopal: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് എന്നത് നഗ്ന സത്യമാണ് എങ്കിലും  കഴിഞ്ഞ ദിവസം  മധ്യപ്രദേശില്‍നിന്നും പുറത്തുവന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശില്‍ തൊഴിലില്ലായ്മ  അതിരൂക്ഷമാണെന്ന് അടിവരയിടുന്ന സംഭവമായിരുന്നു  ശനിയാഴ്ച ഗ്വാളിയറില്‍ കണ്ടത്.  


ലാസ്റ്റ് ഗ്രേഡ് തസ്തികയിലേയ്ക്ക് നടന്ന വെറും 15 ഒഴിവുകളിലേക്ക് അപേക്ഷയുമായി എത്തിയത്  ആയിരത്തിലധികം യുവാക്കളാണ്. പ്യൂണ്‍, വാച്ച്മാന്‍, ഡ്രൈവര്‍,  പൂന്തോട്ടക്കാരന്‍ തുടങ്ങിയ  തസ്തികയിലേക്കായിരുന്നു ഒഴിവുകള്‍. ഇത്തരത്തില്‍ വെറും   15 ഒഴിവുകളിലേക്ക് അപേക്ഷയുമായി  11,000 തൊഴില്‍ രഹിതരായ യുവാക്കളാണ് എത്തിയത്.


പത്താം ക്ലാസ് മാത്രമായിരുന്നു ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍, അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയത് എന്‍ജിനീയര്‍മാരും, ബിരുദാന്തര ബിരുദധാരികളും, എം.ബി.എക്കാരുമായിരുന്നു. അതുകൂടാതെ,  തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുപോലും  യുവാക്കള്‍ അപേക്ഷയുമായി ഗ്വാളിയറില്‍  എത്തിയിരുന്നു.


കഴിഞ്ഞ മാസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍  ഒരു വര്‍ഷത്തില്‍  ഒരു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.  കൂടാതെ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒറ്റ ഒഴിവ് പോലും നികത്താതെയിരിക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.  എല്ലാവരും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നുള്ള വസ്തുത കൂടി  അദ്ദേഹം  പറഞ്ഞിരുന്നു.   


ഉന്നതവിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്നായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. 


രാജ്യത്തെ  തൊഴിലില്ലായ്മയുടെ അവസ്ഥ എന്നാല്‍, പ്യൂൺ തസ്തികയിലേക്ക് ബിരുദധാരികളും ഡ്രൈവർ തസ്തികയിലേക്ക് എൻജിനീയറിങ് ഉദ്യോഗാർത്ഥികളും അപേക്ഷിക്കുന്നസാഹചര്യമാണെന്നാണ് ഒരു ദേശീയ ചാനല്‍ റിപ്പോർട്ട് ചെയ്തത്. 


റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ 30,600 ഒഴിവുകളും ആഭ്യന്തര വകുപ്പില്‍ 9,388 ഒഴിവുകളും ആരോഗ്യ വകുപ്പില്‍ 8,592 ഒഴിവുകളും റവന്യൂ വകുപ്പില്‍ 8,592 ഒഴിവുകളും ഇപ്പോഴും നികത്തിയിട്ടില്ല.  32,57,136 പേരാണ്  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനില്‍ തൊഴില്‍ രഹിതരായി തുടരുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.