ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ സെക്ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.



COMMERCIAL BREAK
SCROLL TO CONTINUE READING

 


പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടാവുകയും രണ്ട് പേരെ സൈന്യം വധിക്കുകയും ചെയ്തത്.


Also Read: Ludhiyana Blast : കോടതി സമുച്ചയത്തിലെ സ്ഫോടനം: ലുധിയാനയിൽ 144 പ്രഖ്യാപിച്ചു; സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം


സൈന്യത്തെ കണ്ടയുടൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. 


Also Read: Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു  


ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ ഭീകരരുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് സംശയിക്കുന്നത്. സൈന്യം തെരച്ചിൽ തുടരുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.