ഗാങ്‌ടോക്: വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.  മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. 102 പേരെ കാണാനില്ല. 
അതിൽ 22 പേരും സൈനികരാണ്. ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്നാണ് എൻഡിഎംഎയുടെ റിപ്പോർട്ട്.  സിക്കിമിൽ മലയാളികളുൾപ്പെടെ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുകയാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിക്കിമിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി, തിരച്ചിൽ തുടരുന്നു


ബുധനാഴ്ചയാണ് ലൊനാക് തടാകത്തിന് മുകളിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ മിന്നല്‍പ്രളയമുണ്ടായത്. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ അണക്കെട്ടിന്റെ തുരങ്കങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.  ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) നിരവധി ടീമുകള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ തുടരുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ കാണാതാവുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ ഭൂരിഭാഗവും മംഗാന്‍ ജില്ലയിലെ ചുങ്താങ്, ഗാംഗ്ടോക്ക് ജില്ലയിലെ ദിക്ചു, സിങ്തം, പാക്യോങ് ജില്ലയിലെ രാംഗ്പോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. സൈനികന്‍ ഉള്‍പ്പെടെ 166 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.


Also Read: പീഡനക്കേസിൽ സിനിമ-ടിവി താരം ഷിയാസ് കരീം പിടിയിൽ


പ്രളയത്തിൽ 14 പാലങ്ങള്‍ തകര്‍ന്നതായും അതില്‍ ഒമ്പത് എണ്ണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെയും അഞ്ച് എണ്ണം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണെന്നും സിക്കിം ചീഫ് സെക്രട്ടറി അറിയിച്ചു. സിക്കിമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയിലുള്ള പ്രധാന ലിങ്കായ നാഷണല്‍ ഹൈവേ-10 ന്റെ ചില ഭാഗങ്ങളും ഒലിച്ചുപോയി.  ഇതിന്റെ അടിസ്ഥാനത്തിൽ ടീസ്റ്റ നദി ഒഴുകുന്ന വടക്കന്‍ ബംഗാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മാത്രമല്ല ടീസ്റ്റ തടത്തില്‍ സ്ഥിതി ചെയ്യുന്ന സിങ്തം, ദിക്ച്ചു, രംഗ്പോ എന്നിവയുള്‍പ്പെടെ നിരവധി പട്ടണങ്ങള്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളത്തിനടിയിലായിരിക്കുകയാണ്.  പ്രളയത്തെ തുടർന്ന് പാക്യോങ്, മംഗാന്‍, ഗാങ്ടോക്ക്, നാംചി ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഒക്ടോബര്‍ 8 വരെ അടച്ചിടും.


Also Read: ബുധന്റെ അസ്തമയം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും പുരോഗതിയും!


ഇതിനിടെ മുഖ്യമന്ത്രി പിഎസ് തമാംഗ് സിങ്തം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സിംഗ്തം, ദിക്ച്ചു, രംഗ്പോ, ആദര്‍ശ് ഗാവ് എന്നിവിടങ്ങളില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സിക്കിമിലെ റേഷനും മറ്റ് അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും നേരിടാന്‍, സൈന്യത്തിന്റെയും നാഷണല്‍ ഹൈവേ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (NHIDCL) സഹായത്തോടെ ബെയ്ലി പാലം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.