ഗാങ്ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തിൽ 23 ഇന്ത്യൻ സൈനികരെ കാണാതായതായി റിപ്പോർട്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഇന്ന് പുലർച്ചെയുണ്ടായ പെട്ടെന്നുള്ള മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കാണാതായ സൈനികരെ കണ്ടെത്താൻ രക്ഷാപ്രവർത്തനവും തുടരുകയാണ്.
"വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിൽ പെട്ടെന്ന് മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ടുണ്ട്. കാണാതായ സൈനികരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്-" ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒ പറഞ്ഞു.
ടീസ്റ്റ നദിയിലെ ഇന്ദ്രാനി പാലം പ്രളയത്തിൽ തകർന്നു. ബലുതാർ ഗ്രാമത്തിനെ ബന്ധിപ്പിക്കുന്ന പാലവും പുലർച്ചെ നാല് മണിയോടെ ഒഴുകിപ്പോയി. ഗാങ്‌ടോക്കിൽ നിന്ന് 90 കിലോമീറ്റർ വടക്ക് മാറിയുള്ള ചുങ്താങ് പട്ടണത്തിലാണ് ടീസ്റ്റ സ്റ്റേജ് 3 അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
23 army personnel have been reported missing due to a flash flood that occurred in Teesta River in Lachen Valley after a sudden cloud burst over Lhonak Lake in North Sikkim: Defence PRO, Guwahati https://t.co/zDabUMrCaI pic.twitter.com/uWVO1nsT2T
— ANI (@ANI) October 4, 2023
അതീവ ജാഗ്രതാ നിർദേശത്തെ തുടർന്ന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. "മംഗൻ ജില്ലയിലെ ദിക്ചുവിലുള്ള ടീസ്റ്റ സ്റ്റേജ് 5 അണക്കെട്ട് അതീവ ജാഗ്രതാ നിർദേശത്തെ തുടർന്ന് തുറന്നു. ഡാമിന്റെ കൺട്രോൾ റൂമിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്"- മംഗൻ ജില്ലാ ഭരണകൂടം അറിയിച്ചു.
ഗാംഗ്‌ടോക്കിലെ സിങ്‌ടാമിൽ ടീസ്റ്റ നദിക്ക് സമീപമുള്ള നിരവധി വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. കൂടാതെ, പട്ടണത്തിലെ സിങ്തം സീനിയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ദുരിതാശ്വാസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സിങ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന ചില സൈനിക വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് സിക്കിമിലെ ടീസ്റ്റ നദിയിലെ ജലനിരപ്പ് 15-20 അടി വരെ ഉയർന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിഗ് തമാങ് അടിയന്തര സാഹചര്യം വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.