ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


സർക്കാർ കേസ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതലയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 


അതേസമയം, കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ മൃതശരീരം ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിന്  വച്ചു. പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് രവീന്ദ്ര കലാക്ഷേത്രയിൽ എത്തിച്ചേർന്നത്.