Kanpur Accident: ഉത്തർപ്രദേശിലെ (Uttar Pradesh) കാൺപൂരിൽ (Kanpur) നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ 6 പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ടാറ്റ്മിൽ ക്രോസ്റോഡിന് സമീപമാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽ 3 കാറുകളും നിരവധി ബൈക്കുകളും തകർന്നു. ഒടുവിൽ ഒരു ട്രാക്കിൽ ഇടിച്ചാണ് ബസ് നിന്നത്.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപെട്ടെന്ന് കാൺപൂർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാർ പറഞ്ഞു. 


Also Read: Road Accident: ബംഗളൂരുവിൽ വാഹനാപകടം; മലയാളികളടക്കം 4 പേർ മരിച്ചു


കാൺപൂരിലുണ്ടായ അപകടത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ ദുഃഖം രേഖപ്പെടുത്തി. 


 



 



Also Read: Union Budget 2022: തീയതിയും സമയവും ഉൾപ്പെടെ എവിടെ, എങ്ങനെ LIVE കാണാം- അറിയാം കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.. 


സംഭവത്തെത്തുടർന്ന് ഈസ്റ്റ് കാൺപൂർ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമാണ്. അപകടകാരണം വ്യക്തമല്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.