ബംഗളൂരു: Road Accident: ബംഗളൂരുവിൽ വാഹനാപകടത്തിൽ (Bengaluru Accident) മലയാളികളടക്കം നാലുപേർ മരണമടഞ്ഞു. അപകടം ഉണ്ടായത് ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ്.
Karnataka | Four people died and many others sustained injuries in a collision between vehicles on Nice road near Purvankara Apartment in Bengaluru yesterday: Kuldeep Jain, DCP Traffic West pic.twitter.com/jL3B3LC72I
— ANI (@ANI) January 7, 2022
മരിച്ചവരിൽ കൊച്ചി, പാലക്കാട് സ്വദേശികളാണ് ഉള്ളത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ബംഗളൂരു (Bengaluru) ഇലക്ട്രോണിക് സിറ്റിയിൽ നിന്നും നൈസ് റോഡിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്.
Also Read: Covid19: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണ്ണാടക; ഇന്ന് വാരാന്ത്യ കർഫ്യു
രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചത് കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ ശിൽപ എന്നിവരാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. വാഗണർ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനങ്ങൾ അമിത വേഗതയിൽ ആയിരുന്നുവെന്നാണ്
ദൃക്സാക്ഷികൾ പറഞ്ഞത്.
Also Read: റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്, അതീവ ജാഗ്രതയിൽ സുരക്ഷാ സേന
മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിയ്ക്കുകയായിരുന്നു. ശേഷം കാർ മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. അപകടത്തിൽ രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിലുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...