ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം മാസ്ക് ധരിക്കുന്നതാണെന്ന് പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു പിന്നാലെ മാസ്ക് നിര്‍ബന്ധമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ്(Uttarakhand). ഇവിടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറുമാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം.  


ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. 


ഓരോരോ ആചാരങ്ങളേ... വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസം ബാത്റൂമില്‍ പോകാന്‍ പാടില്ല!!


 


കൊറോണ വൈറസ് കേസുകള്‍ 1700 കടന്നതോടെയാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കൊറോണ വൈറസ്(Corona Virus) ബാധയെ തുടര്‍ന്ന് 21 പേരാണ് ഇവിടെ മരിച്ചത്. ക്വാറന്‍റീന്‍ ചട്ടങ്ങളും ഇവിടെ കടുപ്പിച്ചിട്ടുണ്ട്.


രാജ്യത്ത് എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കൊവിഡ് 19 (COVID 19) വ്യാപനത്തെ തുടര്‍ന്ന് നേരത്തെ ഒഡീഷ(Odisha)യും കേരള(Kerala)വുമാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. 


അമ്മ എന്നല്ലാതെ ആ മോന്‍ എന്നെ വിളിച്ചിട്ടില്ല.... സാഗര്‍ സൂര്യന്‍റെ അമ്മയുടെ നിര്യാണത്തില്‍ മനീഷ


ഗുജറാത്തി(Gujarat)ലെ അഹമ്മദബാദില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ഇവിടെ 5000 രൂപയാണ് പിഴ. ഡല്‍ഹി(New Delhi)യില്‍ 1000 രൂപയും ഉത്തര്‍പ്രദേശില്‍ (Uttar Pradesh)500 രൂപയും ഛത്തീസ്ഗഡില്‍ 100 രൂപയാണ് മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ.