ഓരോരോ ആചാരങ്ങളേ... വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസം ബാത്റൂമില്‍ പോകാന്‍ പാടില്ല!!

വിവാഹം എന്നത് വധൂവരന്മാര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ഏറെ സന്തോഷകരമായ ഒരു സമയമാണ്. 

Last Updated : Jun 13, 2020, 11:48 AM IST
  • നിലത്ത് കിടക്കുന്ന ബന്ധുക്കള്‍ക്ക് മുകളിലൂടെ ചെറുക്കാനും പെണ്ണും നടന്നാലേ ചടങ്ങ് പൂര്‍ത്തിയാകൂ.
  • ആദ്യം ഇവര്‍ വിവാഹം കഴിക്കുക ഒരു മരത്തെയാകും. വാഴയാണ് കൂടുതലും ഈ ചടങ്ങിനായി ഉപയോഗിക്കുക. വിവാഹ ശേഷം വാഴ വെട്ടിയാല്‍ ദോഷങ്ങള്‍ അകന്നുവെന്നും പെണ്‍ക്കുട്ടിയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമെന്നും സാരം.
ഓരോരോ ആചാരങ്ങളേ... വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസം ബാത്റൂമില്‍ പോകാന്‍ പാടില്ല!!

വിവാഹം എന്നത് വധൂവരന്മാര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ഏറെ സന്തോഷകരമായ ഒരു സമയമാണ്. 

പാട്ട്, ഡാന്‍സ് തുടങ്ങി സമാനമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതു വരെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. ആഘോഷങ്ങള്‍ മാത്രമല്ല വിവിധ ഭക്ഷണ വിഭവങ്ങളും വിവാഹ വേളകളുടെ ഭാഗമാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ വിവാഹ ആചാരങ്ങള്‍ക്കിടെ വിചിത്രമായ ചില ആചാരങ്ങളുമുണ്ട്. അവയില്‍ ചിലത്: 

1. വധൂവരന്മാരുടെ അമ്മമാരെ ഒഴിവാക്കി വിവാഹം

പശ്ചിമ ബ൦ഗാളിലാണ് കൂടുതലായും ഈ പാരമ്പര്യം പിന്തുടരുന്നത്. വധൂവരന്മാരുടെ അമ്മമാര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. അമ്മയുടെ സാന്നിധ്യം വിവാഹ ജീവിതത്തെ മോശകരമായി ബാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

2.വധുവിനെ തട്ടിക്കൊണ്ട് പോകല്‍ 

യൂറോപ്യന്‍ രാജ്യമായ റൊമാനിയയിലെ പരമ്പരാഗത ആചാരമാണിത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് വധുവിനെ തട്ടിക്കൊണ്ട് പോകുന്നത്. മോചനദ്രവ്യം  നല്‍കി വധുവിനെ വരന്‍ വീണ്ടെടുക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും. 

3. നൊ ടു ബാത്ത്റൂ൦

ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രവര്‍ഗക്കാരുടെ പ്രധാന വിവാഹ ചടങ്ങുകളില്‍ ഒന്നാണിത്. വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസത്തേക്ക് ബാത്ത്റൂമില്‍ പോകാന്‍ പാടില്ല.

ഇതിലൂടെ ദാമ്പത്യത്തില്‍ നിലനില്‍ക്കുന്ന ദോഷങ്ങള്‍ അകലുമെന്നും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. 

4. അടിയോടടി...

ദക്ഷിണ കൊറിയയിലെ ഒരു വിഭാഗത്തിന്‍റെ ആചാരമാണിത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് മത്സ്യമോ വടിയോ ഉപയോഗിച്ച് വരന്റെ കാല്‍പാദത്തില്‍ അടിക്കുന്നതാണ് ചടങ്ങ്. 
ആദ്യ രാത്രിയ്ക്ക് വേണ്ടി വരനെ തയാറാക്കുന്നതിന്റെ ഭാഗമാണത്. 

5. ചവിട്ടി കൂട്ടല്‍...

ഫ്രഞ്ച് പോളിനേഷ്യയിലെ മാര്‍ക്വിസാസ് ദ്വീപിലാണ് വിചിത്രമായ ഈ ആചാരം. നിലത്ത് കിടക്കുന്ന ബന്ധുക്കള്‍ക്ക് മുകളിലൂടെ ചെറുക്കാനും പെണ്ണും നടന്നാലേ ചടങ്ങ് പൂര്‍ത്തിയാകൂ. 

6. ആദ്യ ഭര്‍ത്താവായി മരം

ചൊവ്വാ ദോഷമുള്ള പെണ്‍ക്കുട്ടികള്‍ക്കായി ഇന്ത്യയില്‍ നടത്തുന്ന ഒരു ആചാരമാണിത്. വിവാഹ ശേഷ൦ ഭര്‍ത്താവ് മരിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ ആദ്യം ഇവര്‍ വിവാഹം കഴിക്കുക ഒരു മരത്തെയാകും. വാഴയാണ് കൂടുതലും ഈ ചടങ്ങിനായി ഉപയോഗിക്കുക. വിവാഹ ശേഷം വാഴ വെട്ടിയാല്‍  ദോഷങ്ങള്‍ അകന്നുവെന്നും പെണ്‍ക്കുട്ടിയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമെന്നും സാരം. 

Trending News