ആഗ്ര∙ ഇന്ത്യയിലെ വേഗത കൂടിയ ട്രെയിനെന്ന പട്ടം സ്‌പെയിനില്‍ നിന്നെത്തിയ ടാല്‍ഗോ ട്രെയിൻ സ്വന്തമാക്കി. 180 കിലോമീറ്റർ വേഗതയില്‍ മഥുര - പാൽവാൽ റൂട്ടിലാണ് പരീക്ഷണ ഓട്ടം വിജയകരമായി നടത്തി ഏറ്റവും വേഗത കൂടിയ ട്രെയിനെന്ന പട്ടം സ്വന്തമാക്കിയത്..  വെറും 39 മിനിറ്റു കൊണ്ടാണ് 86 കിലോമീറ്റർ ദൂരമുള്ള മഥുര-- പല്‍വേല്‍ റൂട്ട് സ്പാനിഷ് ട്രെയിന്‍ പിന്നിട്ടത്.  ഇതോടെ, നിലവിലെ വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്പ്രസിന്‍റെ റെക്കോഡിനെയാണ് ഈ ലൈറ്റ് വെയ്റ്റ് ട്രെയിന്‍ പിന്നിലാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡീസൽ എൻജിൻ ഉപയോഗിച്ച് ഒൻപത് ടാൽഗോ കോച്ചുകളാണു പരീക്ഷണ ഓ‌ട്ടം നടത്തിയത്. അലുമിനിയത്തിൽ നിർമിച്ച ഈ കോച്ചുകൾക്കു കനംകുറവാണ്. അതിനാൽ വളവുകളിൽ വേഗം കുറയ്ക്കേണ്ടിവരില്ല. ഭാരം കുറവായതിനാൽ ഊർജവും ലാഭിക്കാം.


ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹി- മുംബൈ ട്രെയിന്‍ സര്‍വ്വീസിനാണ് ഈ അതിവേഗ വണ്ടി ഒരുക്കുന്നത്.