ന്യൂഡല്‍ഹി: ലോക്ക് ഡൌണിനു ശേഷം വലിയ മാറ്റങ്ങളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഫ്ലൈറ്റ് സേവനങ്ങളിലും വിമാനത്താവളങ്ങളിലും വലിയ മാറ്റങ്ങളാണ് സ്പൈസ് ജറ്റ് വരുത്തിയിരിക്കുന്നത്. 


കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൌണിനു ശേഷം ആകാശ യാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ട്‌ ബസ് മുതല്‍ തന്നെ നിയന്ത്രണങ്ങളാണ്. 


സമൂഹ വ്യാപനം തടയുന്നതിനായി എയര്‍പോര്‍ട്ട്‌ ബസുകളിലെ ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാകും യാത്രക്കാരെ അനുവദിക്കുക. മഞ്ഞയും കറുപ്പും നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിച്ച സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കാന്‍ പാടുള്ളതല്ല.


സ്പൈസ് ജെറ്റിന്‍റെ ഷട്ടില്‍ കോച്ചുകളിലും എയര്‍ സ്റ്റെയറുകളിലും ഈ സ്റ്റിക്കറുകളുണ്ടാകും. ഷട്ടില്‍ കോച്ചുകളില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിച്ചിട്ടാകും യാത്രക്കാരെ ഇരുത്തുക. എയര്‍ സ്റ്റെയറുകളിലെ പടികള്‍ രണ്ടിടവിട്ടാകും മാര്‍ക്ക് ചെയ്തിട്ടുണ്ടാകുക. 


സര്‍ക്കാറിന്‍റെ പച്ചക്കൊടി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് വിമാന കമ്പനികള്‍ എന്നതിനു ഉദാഹരണമാണ് ഈ നടപടികള്‍. 


Also Read: കൊറോണക്കാലത്ത് വിമാനയാത്രയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം!


 


എന്നാല്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയവും റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യക്തമാക്കുന്നത്. 


മാർച്ച് 14ന് വൈകിട്ടാണ് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൌണിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. എന്നാല്‍, ഇതിന് മുന്‍പ് തന്നെ മുമ്പുതന്നെ ആഭ്യന്തര-അന്തർദ്ദേശീയ വിമാന സര്‍വീസുകള്‍ക്ക് നിര്‍ത്തിവച്ചിരുന്നു. 


നിലവില്‍, കാർഗോ ഫ്ലൈറ്റുകള്‍ക്കും പ്രത്യേക ഫ്ലൈറ്റുകള്‍ക്കും മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. സേവനങ്ങള്‍ പുനരാരംഭിച്ചാലും കടുത്ത നിയന്ത്രണങ്ങളാകും വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏര്‍പ്പെടുത്തുക. 


വിമാനത്താവളത്തിലും ഫ്ലൈറ്റുകളിലും ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർത്താനും സാധ്യതയുണ്ട്. സുരക്ഷാ പരിശോധനയ്‌ക്കൊപ്പം യാത്രക്കാരുടെ പനിയു൦ ടെമ്പറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് പരിശോധിക്കും. ശരീരത്തിന്‍റെ താപനില ഉയര്‍ന്നവരെ വിമാനത്താവളത്തിലേക്ക് അനുവദിക്കുകയില്ല. .