SpiceJet SG 3324 Priority Landing : ഗുജറാത്തിലെ കാണ്ട്ലായിൽ നിന്നും തിരിച്ച സ്പൈസ്ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ ജനാലയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്പൈസ്ജെറ്റിന് മുംബൈ വിമാനത്താവളത്തിൽ മുൻഗണന ലാൻഡിങ് ചെയ്തത്. ഇത് ഇന്ന് സ്പൈസ്ജെറ്റ് നേരിടുന്ന രണ്ടാമത്തെ സംഭവമാണ്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാണ്ട്ലായിൽ നിന്നും മുംബൈയിലേക്ക് തിരിച്ച എസ്ജി 3324 എന്ന സ്പൈസ്ജെറ്റിന്റെ ക്യൂ400 എന്ന എയർക്രാഫ്റ്റിന്റെ ജനാലയിൽ യാത്രമധ്യേ വിള്ളൽ അനുഭവപ്പെട്ടതിനാൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റിന്റെ വക്താവ് അറിയിച്ചു. 


 ALSO READ : SpiceJet SG-11 : സ്പൈസ്ജെറ്റ് വിമാനം വീണ്ടും അടിയന്തരമായി ഇറക്കി; ഇത്തവണ പാകിസ്ഥാനിൽ; ലാൻഡ് ചെയ്തത് ഡൽഹി-ദുബായ് വിമാനം


ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും ദുബായിലേക്ക് പോയ സ്പൈസ്റ്റ്ജെറ്റ് എസ്ജി-11 അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയതിന് പിന്നാലെയാണ് അതേ വിമാനക്കമ്പനിയുടെ മറ്റൊരു ഫ്ലൈറ്റിനും അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നിരിക്കുന്നത്. എസ്ജി11ന്റെ ഇൻഡിക്കേറ്ററിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയതെന്ന് വിമാനക്കമ്പിനി അറിയിച്ചു. രാവിലെ 7.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ദുബായിൽ യുഎഇ പ്രാദേശിക സമയം രാവിലെ 9.50ന് എത്തി ചേരണ്ട എസ്ജി-11 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.


അടുത്തിടെ സ്പൈസ്ജെറ്റ് നടത്തുന്ന നാലാമത്തെ അടിയന്തര ലാൻഡിങ്


ജൂലൈ രണ്ടിന് ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പോയ വിമാനത്തിനുള്ളിൽ പുക ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി ഡൽഹിയിൽ തിരിച്ചറക്കിയിരുന്നു. കൂടാതെ ജൂൺ മാസത്തിൽ പാറ്റനയിൽ നിന്ന് ഡൽഹിയിലേക്ക പോയ വിമാനം പക്ഷി ഇടച്ചതിനെ തുടർന്ന് തീ പടർന്ന് പിടിക്കുകയും വിമാനം അടിയന്തരമായി വിമാനത്താവളത്തിലേക്ക് തിരിച്ചറക്കുകയും ചെയ്തിരുന്നു. ഇത് ഡിജിസിഎയുടെ അന്വേഷണം തുടരുകയാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.