India Covid Update: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,435 ആണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം  23,091 ആയി. 15 മരണങ്ങളോടെ മരണസംഖ്യ 5,30,916 ആയി ഉയർന്നു. 


Also Read:  Problems in Job: ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ....


ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പ്രചരിക്കുന്ന ഒമിക്രോണിന്‍റെ ഉപ വകഭേദം രോഗികളുടെ ആശുപത്രി പ്രവേശനം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നില്ല എന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. എന്നാല്‍, ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


Also Read:  Sleep Disorder: ഉറക്കം നഷ്ടപ്പെടുന്നുവോ? അത്താഴ സമയത്ത് ഈ 3 സാധനങ്ങള്‍ ഒഴിവാക്കുക


അതേസമയം, രാജ്യത്ത് കോവിഡ് -19 കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 നായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബാക്റ്റീരിയൽ അണുബാധയെക്കുറിച്ച് ക്ലിനിക്കൽ സംശയം ഇല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. മറ്റ് പ്രാദേശിക അണുബാധകളുമായി COVID-19 സംയോജിപ്പിക്കാനുള്ള സാധ്യത പരിഗണിക്കണം, പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.


"ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും  മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  


അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സർക്കാരുകൾ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഡല്‍ഹിയിലും പൊതു സ്ഥലത്ത് മാസ്ക് നിര്‍ബന്ധമാകും എന്നാണ് സൂചനകള്‍. 
 
ഹരിയാനയില്‍  100-ലധികം ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. അതായത്, നൂറിലധികം ആളുകൾ ഒത്തുകൂടുന്ന സ്ഥലത്ത് മാസ്ക് പ്രയോഗിക്കേണ്ടത് ആവശ്യമാണ്. ഇതുകൂടാതെ, സംസ്ഥാനത്തെ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആളുകളും മാസ്ക് ധരിക്കണം. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജാണ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ, ജലദോഷവും ചുമയും ഉള്ള രോഗികളോട് നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.


മഹാരാഷ്ട്രയിൽ സർക്കാർ ഓഫീസുകളിലും ട്രസ്റ്റ് ഓഫീസുകളിലും സത്താറ ജില്ലയിലെ കോളേജുകളിലും ബാങ്കുകളിലും മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കി. മഹാരാഷ്ട്രയിലും കൊറോണ വ്യാപനം അതിവേഗമാണ് നടക്കുന്നത്.  വാർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ഏപ്രിൽ 1 മുതൽ സംസ്ഥാന ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.