Problems in Job: ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ....

Problems in Job:  ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം, വിഘ്ന ഹര്‍ത്താ എന്നാണ് വിളിക്കുന്നത്‌. അതായത്, ഗണപതിയുടെ അനുഗ്രഹം ഒരു വ്യക്തിയെ ഉയര്‍ച്ചയില്‍ എത്തിയ്ക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 11:46 AM IST
  • ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം, വിഘ്ന ഹര്‍ത്താ എന്നാണ് വിളിക്കുന്നത്‌. അതായത്, ഗണപതിയുടെ അനുഗ്രഹം ഒരു വ്യക്തിയെ ഉയര്‍ച്ചയില്‍ എത്തിയ്ക്കുന്നു.
Problems in Job: ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ....

Problems in Job: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസം ഗണപതിയെ ആചാരങ്ങളോടെ ആരാധിക്കുന്നു. നമുക്കറിയാം  ഗണപതിയെ എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് ആരാധിക്കുന്നു. ഗണപതിയ്ക്ക് സമര്‍പ്പിച്ച്‌ ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. 

Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം

ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം, വിഘ്ന ഹര്‍ത്താ എന്നാണ് വിളിക്കുന്നത്‌. അതായത്, ഗണപതിയുടെ അനുഗ്രഹം ഒരു വ്യക്തിയെ ഉയര്‍ച്ചയില്‍ എത്തിയ്ക്കുന്നു. ഒരു വ്യക്തിക്ക് കരിയറിലോ ജോലിയിലോ പ്രശ്‌നങ്ങളുണ്ടെങ്കിൽ, ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതോടൊപ്പം , ചില പ്രതിവിധികളും അവലംബിക്കുന്നത് വളരെ ഗുണം ചെയ്യും. വിശ്വാസമനുസരിച്ച് ഗണപതിയെ ആരാധിച്ചുകൊണ്ട് ഏത് ജോലിയും ആരംഭിക്കുകയാണെങ്കിൽ, ആ ജോലിയിൽ തീർച്ചയായും വിജയമുണ്ടാകും.

Also Read:  Broom and Vastu: ചൂല്‍ ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കരുത്, ഈ സ്ഥലങ്ങളില്‍ വയ്ക്കുകയുമരുത്
 
ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ നേരിടുന്ന അവസരത്തില്‍ ചില നടപടികള്‍ സ്വീകരിയ്ക്കുന്നത് എല്ലാ പ്രശ്നങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍ സഹായകമാവും...  

Also Read: Eclipe 2023: ഈ വര്‍ഷത്തെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കും?  

ജ്യോതിഷ പ്രകാരം, ഒരാൾ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് ഉത്തമമാണ്.  ഇപ്രകാരം ചെയ്യുന്നതിലൂടെ ഗണപതി തന്‍റെ ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കും.  

ഗണപതിയ്ക്ക് കറുകപ്പുല്ല് വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ ബുധനാഴ്ചകളിൽ ഗണപതിയെ ആരാധിക്കുമ്പോള്‍ കറുകപ്പുല്ല് സമര്‍പ്പിക്കുക. 

ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ബലഹീനനാണെങ്കിൽ, ആ വ്യക്തി ബുധനാഴ്ച പ്രത്യേക പ്രതിവിധികള്‍ സ്വീകരിക്കണം. ഇതിനായി പച്ച നിറത്തിലുള്ള  വസ്ത്രം ധരിക്കുന്നതും പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതും ഉചിതമാണ്. 

ബുധനാഴ്ച ഗണപതിയെ ആരാധിച്ച ശേഷം ക്ഷേത്രത്തിൽ ലഡ്ഡു സമര്‍പ്പിക്കണം. നമുക്കറിയാം, ഗണപതിയ്ക്ക് ലഡ്ഡു പ്രിയമാണ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തിൽ ബുധൻ ശക്തി പ്രാപിക്കുകയും പണം ലഭിക്കാനുള്ള വഴി തുറക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, ബുധനാഴ്ച പൂജാവേളയില്‍ ഗണപതിയ്ക്ക് തിലകം  ചാര്‍ത്തുക, അതിനുശേഷം നിങ്ങളുടെ നെറ്റിയിലും തിലകം പുരട്ടണം. ഇത് കരിയറിൽ വിജയം ലഭിക്കുന്നതിനും ബിസിനസ്സ് രംഗത്ത് പുരോഗതി ലഭിക്കുന്നതിനും സഹായകമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.)
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News