Sleep Disorder: ഉറക്കം നഷ്ടപ്പെടുന്നുവോ? അത്താഴ സമയത്ത് ഈ 3 സാധനങ്ങള്‍ ഒഴിവാക്കുക

Sleep Disorder: ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്‍സോമാനിയ. ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉത്പാദന ക്ഷമത തുടങ്ങിയവയെ സാരമായി ബാധിക്കുന്നു. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പ്രമേഹം തുടങ്ങിയവയ്ക്കും വഴി  തെളിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 04:49 PM IST
  • ഇന്‍സോമാനിയയ്ക്കുള്ള (Insomnia) കാരണങ്ങള്‍ പലതാണ്. ഇതിനെ, ശാരീരികം മാനസികം, ജനിതകം, പാരിസ്ഥിതികം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിയ്ക്കുന്നു.
Sleep Disorder: ഉറക്കം നഷ്ടപ്പെടുന്നുവോ? അത്താഴ സമയത്ത് ഈ 3 സാധനങ്ങള്‍ ഒഴിവാക്കുക

Sleep Disorder: നമുക്കറിയാം, ഉറക്കം ശരിയായില്ല എങ്കില്‍ പിന്നെ ഒന്നും ശരിയാവില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണം, വ്യായാമം എന്നിവ പോലെതന്നെ പ്രധാനമാണ് നല്ല ഉറക്കവും. ഇന്ന് ഏറ്റവുമധികം ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഇന്‍സോമാനിയ (Insomnia). 

Also Read:  Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവരെ ഉയരങ്ങളില്‍ എത്തിക്കും

രാത്രിയില്‍ ഉറക്കം വരാതിരിയ്ക്കുക, ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു അനുഭവമാണ്‌. അതായത്, എല്ലാവരും ഉറങ്ങുമ്പോള്‍ ഉറക്കമില്ലാതെ ബുദ്ധിമുട്ടുക. ഈ സമയം നമുക്കറിയാം, ഓരോ നിമിഷവും മണിക്കൂറുകള്‍ പോലെയാണ് തോന്നുക. ഇത്തരത്തില്‍ ഉറക്കത്തിനു തടസം നേരിടുന്ന അവസ്ഥയെ ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഇന്‍സോമാനിയ (Insomnia)എന്നാണ് പറയുന്നത്. 

Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം

ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്‍സോമാനിയ (Insomnia). ഇത് ഏകാഗ്രത, മാനസികാവസ്ഥ, ഉത്പാദന ക്ഷമത തുടങ്ങിയവയെ സാരമായി ബാധിക്കുന്നു. കൂടാതെ, ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പ്രമേഹം തുടങ്ങിയവയ്ക്കും വഴി  തെളിക്കും. 

ഇന്‍സോമാനിയയ്ക്കുള്ള  (Insomnia) കാരണങ്ങള്‍ പലതാണ്. ഇതിനെ, ശാരീരികം മാനസികം, ജനിതകം, പാരിസ്ഥിതികം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിയ്ക്കുന്നു. 

ആകാംഷ, നിരാശ, ഭയം, ദേഷ്യം തുടങ്ങിയവയാണ് ഇന്‍സോമാനിയയ്ക്കുള്ള  (Insomnia) മാനസികമായ കാരണങ്ങള്‍. 

സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇന്‍സോമാനിയയ്ക്ക്  (Insomnia) വഴി തെളിക്കുന്നു. ഇത് ജനിതക കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. 

അമിതമായ വ്യായാമം, വേദന തുടങ്ങിയവ ഇന്‍സോമാനിയയ്ക്ക്  (Insomnia) കാരണമാകുന്നു. ഇത് ശാരീരിക കാരണങ്ങളാണ്. 

ശബ്ദം, കാലാവസ്ഥാ വ്യതിയാനം, അസ്വസ്ഥത, തുടങ്ങിയവ ഇന്‍സോമാനിയയ്ക്ക്  (Insomnia) വഴി തെളിക്കുന്ന പരിസ്ഥിതി കാരണങ്ങളാണ്.  

എന്നാല്‍, നമ്മുടെ ഭക്ഷണ ക്രമത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഉറക്കമില്ലായ്മ എന്ന പ്രശ്നത്തില്‍ നിന്നും മോചനം നേടാം. അതായത്, രാത്രിയില്‍ ഈ 3 ഭക്ഷണ സാധനങ്ങള്‍ കഴിയ്ക്കരുത്. 

1. ചോക്കലേറ്റ്
എല്ലാ പ്രായത്തിലുമുള്ള ആളുകൾ ചോക്കലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നു, കാരണം അതിന്‍റെ രുചി വളരെ ആകർഷകമാണ്. ഈ മധുരപലഹാരത്തിന് ഗുണങ്ങള്‍ പോലെതന്നെ നിരവധി ദോഷങ്ങളുണ്ട്, അതേസമയം രാത്രി ഉറങ്ങുന്നതിന് മുമ്പ് ചോക്കലേറ്റ് കഴിച്ചാൽ, അത് ശാന്തമായ ഉറക്കത്തെ ബാധിക്കും. 
 
2. ചിപ്‌സ്
രാത്രിയിൽ വിശപ്പടക്കാൻ നമ്മൾ പലപ്പോഴും ചിപ്‌സിനെ ആശ്രയിക്കാറുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്, കാരണം അവ നമ്മുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. രാത്രിയിൽ ചിപ്‌സ് കഴിക്കുന്നത് ദഹനപ്രക്രിയയിൽ പ്രശ്‌നമുണ്ടാക്കുകയും തുടർന്ന് വയറുവേദന ആരംഭിക്കുകയും ഉറക്കം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്യും.

3. വെളുത്തുള്ളി
വെളുത്തുള്ളി നമ്മുടെ പാചകത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഗുണങ്ങള്‍ ഏറെയുള്ള ഒരു സുഗന്ധവ്യഞ്ജനമായി വെളുത്തുള്ളിയെ കണക്കാക്കുന്നു.  ഇത് നമ്മുടെ ഭക്ഷണത്തിന്‍റെ രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. വെളുത്തുള്ളിക്ക് ശക്തമായ മണം ഉണ്ട്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ അതിൽ കാണപ്പെടുന്നു. നമ്മുടെ ശരീരത്തിലെ അസ്ഥികൾ ശക്തമാക്കാന്‍ വെളുത്തുള്ളി സഹായകമാണ്. ഇന്നാൽ രാത്രിയിൽ ഇത് കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതി മാറ്റും. കാരണം. ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നിങ്ങളെ അസ്വസ്ഥരാക്കും, ക്രമേണ നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News