ന്യുഡൽഹി:  കൊറോണ ഡൽഹിയിൽ താണ്ഡവം തുടരുന്ന ഈ സാഹചര്യത്തിൽ ഇനി പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും പണി കിട്ടും.  ഇത്തരക്കാർക്ക് രണ്ടായിരം രൂപ പിഴ (Fine) അടയ്ക്കേണ്ടിവരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ!!  


ഡൽഹി സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ (Notification) പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതു സ്ഥലത്ത് തുപ്പുന്നത്, മാസ്ക് ധരിക്കാതിരിക്കുന്നത്, quarantine ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവ ചെയ്യുന്നവർക്ക് 2000 രൂപ പിഴ ഈടക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.  


Also read: SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്, ഈ ദിവസം സേവനങ്ങളിൽ തടസം ഉണ്ടാകാം..! 


ഡൽഹിയിൽ മാസ്ക് (Mask) ധരിക്കാത്തവർക്ക് നേരത്തെ 500 രൂപ പിഴ ആയിരുന്നത് ഇപ്പോൾ 2000 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു.    മാത്രമല്ല പൊതുസ്ഥലത്ത് (Public place) മുഖാവരണം (Mask) വിതരണം ചെയ്യാനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ (Arvind Kejriwal) അഭ്യർത്ഥിച്ചിട്ടുണ്ട്.  പലരും അശ്രദ്ധയോടെയാണ് മാസ്ക് ധരിക്കുന്നതെന്നും ദീപവലിയ്ക്ക് നേരെ മാസ്ക് ഉപയോഗിക്കാതേയും സാമൂഹിക അകലം പാലിക്കാതേയും നടത്തിയ ഷോപ്പിങ് ആണ് ഡൽഹിയിൽ ഇത്രയും കൊറോണ കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)