SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്, ഈ ദിവസം സേവനങ്ങളിൽ തടസം ഉണ്ടാകാം..!

ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനൊപ്പം കിംവദന്തികൾ ഒഴിവാക്കാനും എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കാനും ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.   

Written by - Ajitha Kumari | Last Updated : Nov 21, 2020, 11:36 AM IST
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു സുപ്രധാന വിവരം ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
  • അതെന്തെന്നാൽ നവംബർ 22 ന് INB/YONO/YONO Lite ഉപയോഗിക്കുമ്പോൾ ബാങ്കിലെ ഉപഭോക്താക്കൾക്ക് ചില തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
SBI ഉപഭോക്താക്കൾക്ക്  മുന്നറിയിപ്പ്, ഈ ദിവസം സേവനങ്ങളിൽ തടസം ഉണ്ടാകാം..!

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബാങ്കിൽ നിന്ന് ആവശ്യമായ എല്ലാ വിവരങ്ങളും ഉപഭോക്താക്കളെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് (Official twitter account) വഴി അറിയിക്കും. ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനൊപ്പം കിംവദന്തികൾ ഒഴിവാക്കാനും എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കാനും ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. അടുത്തിടെ ബാങ്ക് ഉപയോക്താക്കൾക്ക് ഒരു പ്രധാന വിവരം നൽകിയിട്ടുണ്ട്.

Also read:വെറും 30 സെക്കൻഡിനുള്ളിൽ വായ്ക്കുള്ളിലെ കൊറോണയെ നശിപ്പിക്കാൻ Mouthwash ന് കഴിയും 

സേവനങ്ങളിൽ നവംബർ 22 ന് പ്രശ്നങ്ങൾ വരും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു സുപ്രധാന വിവരം ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതെന്തെന്നാൽ നവംബർ 22 ന് INB/YONO/YONO Lite ഉപയോഗിക്കുമ്പോൾ ബാങ്കിലെ ഉപഭോക്താക്കൾക്ക് ചില തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ബാങ്ക് (SBI) അറിയിച്ചിട്ടുണ്ട്. അതായത് ഈ ദിവസം നിങ്ങൾ ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചിലതരം സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കാം എന്നായിരുന്നു. ഇക്കാര്യം വ്യാഴാഴ്ച വൈകുന്നേരം തന്നെ ബാങ്ക് ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടിരുന്നു.

 

 

ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു

നവംബർ 22 ന് ഈ പ്രശ്നം സഹിച്ച് പിന്തുണയ്ക്കണമെന്ന് എസ്‌ബി‌ഐ  (SBI)  ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ബാങ്ക് ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം നവീകരിക്കും. അതിനാൽ ബാങ്കുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങളിൽ തടസ്സങ്ങളുണ്ടാകും.

Also read: Oxford vaccine ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് 

എസ്‌ബി‌ഐയുടെ  (SBI)  ട്വീറ്റ് ഇപ്രകാരമായിരുന്നു നിങ്ങളുടെ മികച്ച അനുഭവത്തിനായി ഞങ്ങളുടെ ഇൻറർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡുചെയ്യുകയാണ്.  ബാങ്ക് ഈ വിവരങ്ങൾ തങ്ങളുടെ ഉപയോക്താക്കൾക്ക് നേരത്തെ നൽകിയിട്ടുണ്ട് എന്തെന്നാൽ അവർക്ക് എന്തെങ്കിലും അത്യാവശ്യ പണിയുണ്ടെങ്കിൽ അത് നേരത്തെ ചെയ്യാനും നവംബർ 22 ന് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അസ്വസ്ഥരാകണ്ടയെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News