കോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ!!

ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് വിതരണം ചെയ്യാൻ എല്ലാ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അഭ്യർത്ഥിച്ചിട്ടുണ്ട്.    

Last Updated : Nov 19, 2020, 05:26 PM IST
  • കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ 663 ഉം കേന്ദ്ര നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ 750 ഉം അടക്കം 1400 ഐസിയു കിടക്കകൾ ക്രമീകരിക്കുന്നുണ്ടെന്നും കെജരിവാൾ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ!!

ന്യുഡൽഹി:  ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ഉയർത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു.  ഇതുവരെ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയായിരുന്നു പിഴയെങ്കിൽ ഇപ്പോൾ അത് 2000 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.  

മാത്രമല്ല ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് (Mask) വിതരണം ചെയ്യാൻ എല്ലാ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ (Arvind Kejriwal) അഭ്യർത്ഥിച്ചിട്ടുണ്ട്.  മാസ്ക് ധരിച്ചില്ലെങ്കിലുള്ള പിഴ 500 ൽ നിന്നും 2000 ആക്കിയിട്ടിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.  മാത്രമല്ല മാസ്ക് ധരിക്കുന്നതിൽ പലരും അശ്രദ്ധ കാട്ടുന്നുണ്ടെന്നും ദീപാവലി (Diwali2020) ആഘോഷ വേളയിൽ മാസ്ക് ധരിക്കാത്തതും ഷോപ്പിങ് നടത്തിയപ്പോൽ സാമൂഹിക അകലം പാലിചില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Also read: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം, സര്‍വ്വകക്ഷി യോഗം വിളിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍

കോവിഡ് (Covid19) രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ (Delhi) സർക്കാർ ആശുപത്രികളിൽ 663 ഉം കേന്ദ്ര നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ 750 ഉം അടക്കം 1400 ഐസിയു കിടക്കകൾ ക്രമീകരിക്കുന്നുണ്ടെന്നും കെജരിവാൾ പറഞ്ഞു.  കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള കിടക്കകളുടെ എണ്ണം ഇന്നുമുതൽ 50 ശതമാനത്തിൽ നിന്ന് 60 ആക്കി ഉയർത്തുമെന്നും  ഒപ്പം സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി (Covid patient) നീക്കി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Also read: കിഡ്നി വിറ്റ് iphone വാങ്ങിയ ഷാങ്ക്ഗുവിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം..! 

ഇന്നലെ ഡൽഹിയിൽ (Delhi) 7486 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.  ഇന്നലെ മാത്രം 131 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  ഇതോടെ മരണസംഖ്യ  7943 ആയിട്ടുണ്ട്.        

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News