ന്യൂഡൽഹി: UNESCO ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (UCCN) ഇടം നേടി ശ്രീനഗർ. കരകൗശല രംഗത്തെ മികവും, നാടോടി കലയും പരിഗണിച്ചാണ് ശ്രീനഗറിനെ യുഎൻസിസിയിൽ (@UNESCO) ഉൾപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീനഗറിനൊപ്പം ലോകത്തെ 48 നഗരങ്ങളെകൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ശ്രീനഗർ UCCN ൽ ഇടം നേടിയ വിവരം യുനെസ്‌കോ ഡയറക്ടർ ജനറലായ ഓഡ്രി അസോലെയാണ് (Audrey Azoulay) അറിയിച്ചത്.


Also Read: Ramappa temple: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി


വികസനത്തിന്റെ മുഖ്യകേന്ദ്രമായി സംസ്‌കാരത്തെ എന്നും കാത്തുസൂക്ഷിക്കുന്ന നഗരമാണ് ശ്രീനഗറെന്നും അതാണ് നഗരത്തെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 


യുനെസ്‌കോ പുറത്തിറക്കിയ പ്രസ്താവനയിൽ 90 രാജ്യങ്ങളിലെ 256 നഗരങ്ങളാണ് സ്വന്തം സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിന് സംഭാവനകൾ നൽകുന്നതെന്ന് വിവരിച്ചിട്ടുണ്ട്.  ഇപ്പോൾ 49 നഗരങ്ങളെകൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ UCCN ൽ ഇടം നേടിയ നഗരങ്ങളുടെ എണ്ണം 295 ആയി.


Also Read: ഓദ്രെ അസോലെ യുനെസ്കോയുടെ പുതിയ ഡയറക്ടര്‍ ജനറല്‍


ഇതിനിടയിൽ UCCN ൽ ശ്രീനഗർ ഇടം നേടിയതിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു. "മനോഹരമായ ശ്രീനഗർ അതിന്റെ കരകൗശലത്തിനും നാടോടി കലയ്ക്കും പ്രത്യേക പരാമർശത്തോടെ @UNESCO ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (UCCN) ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.


 



 


മാത്രമല്ല "ശ്രീനഗറിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക ധാർമ്മികതയ്ക്കുള്ള ഉചിതമായ അംഗീകാരമാണിതെന്നും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം  ട്വീറ്റ് ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.