ഓദ്രെ അസോലെ യുനെസ്കോയുടെ പുതിയ ഡയറക്ടര്‍ ജനറല്‍

യുനെസ്കോയുടെ പുതിയ ഡയറക്ടര്‍ ജനറലായി ഫ്രാന്‍സിന്റെ ഓദ്രെ അസോലെ തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിന്റെ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയെ 28നെതിരേ 30 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസോലെ ഈ വിജയം കൈവരിച്ചത്.

Last Updated : Oct 15, 2017, 11:08 AM IST
ഓദ്രെ അസോലെ യുനെസ്കോയുടെ പുതിയ ഡയറക്ടര്‍ ജനറല്‍

പാരിസ്: യുനെസ്കോയുടെ പുതിയ ഡയറക്ടര്‍ ജനറലായി ഫ്രാന്‍സിന്റെ ഓദ്രെ അസോലെ തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിന്റെ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയെ 28നെതിരേ 30 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസോലെ ഈ വിജയം കൈവരിച്ചത്.

ഫ്രാന്‍സിന്‍റെ സാംസ്ക്കാരിക മന്ത്രിയാണ് അസോലെ. നവംബര്‍ 10ന് നടക്കുന്ന യുനെസ്കോയുടെ 195 അംഗ സമിതിയുടെ അംഗീകാരം നേടിയ ശേഷം അവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും.

Trending News