SSC Recruitment 2023: എസ്എസ്സി സെലക്ഷൻ പോസ്റ്റ് ലഡാക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 12; അപേക്ഷിക്കേണ്ട വിധം അറിയാം
SSC Recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ssc.nic.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2023ലെ സെലക്ഷൻ പോസ്റ്റ് ലഡാക്ക് റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ssc.nic.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 12 ആണ്. 2022 ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ എസ്എസ്‌സിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി സ്ഥാപനത്തിലെ 205 ഒഴിവുകൾ നികത്തും.
എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് ലഡാക്ക് റിക്രൂട്ട്മെന്റ് 2023: എങ്ങനെ അപേക്ഷിക്കാം
ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
രജിസ്റ്റർ ചെയ്യുക
എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് ലഡാക്ക് റിക്രൂട്ട്മെന്റ് 2023: അപേക്ഷാ ഫീസ്
ഉദ്യോഗാർഥികൾ അപേക്ഷാഫീസായി 100 രൂപ അടയ്‌ക്കണം. സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), വികലാംഗരായ വ്യക്തികൾ (പിഡബ്ല്യുബിഡി), വിമുക്തഭടൻമാർ (ഇഎസ്‌എം) എന്നീ വിഭാഗങ്ങളെയും വനിതാ ഉദ്യോഗാർഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...