Covid 19 Crisis: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രശ്നങ്ങൾ അറിയിക്കുമ്പോൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾ ശ്രമിക്കരുതെന്ന് Supreme Court
കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച കേസിലെ വാദം ഇന്ന് ആരംഭിച്ചപ്പോഴാണ് ഈ നിർദ്ദേശം നൽകിയത്.
New Delhi: കോവിഡ് രണ്ടാം തരംഗം (Covid Second Wave) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെക്കുമ്പോൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾ ശ്രമിക്കരുതെന്ന് സുപ്രീംകോടതി (Supreme Court) ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച കേസിലെ വാദം ഇന്ന് ആരംഭിച്ചപ്പോഴാണ് ഈ നിർദ്ദേശം നൽകിയത്.
ഒരു പൗരൻ എന്ന നിലയിലും ഒരു ജഡ്ജി എന്ന നിലയിലും ഈ അവസ്ഥ തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും. ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങൾ (Social Media) വഴി പങ്ക് വെക്കാൻ ശ്രമിക്കുമ്പോൾ അതിനെ അടിച്ചർത്തരുതെന്നും. അങ്ങനെ ചെയ്‌താൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ കുറ്റമായി പരിഗണിക്കുമെന്നും സുപ്രീം കോടതി ജഡ്ജ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
അത് മാത്രമല്ല വാക്‌സിന്റെ (Vaccine) തുകയിൽ വരുത്തുന്ന വ്യത്യാസവും വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ രീതിയിൽ 50 ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാരിന് പോകുകയും ഇത് ആരോഗ്യ പ്രവർത്തകർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് നൽകുന്നത്. എന്നാൽ 45 വയസ്സിന് താഴെ പ്രായമുള്ള 59.46 കോടി ജനങ്ങൾ വാക്‌സിൻ വില കൊടുത്ത് വാങ്ങേണ്ടി വരും. എന്നാൽ ഇവരിൽ പലരും സാമ്പത്തിക പ്രതിസന്ധി ഉള്ളവരും ആയിരിക്കും. അതിനാൽ അവർ വാക്‌സിന് എങ്ങനെ പണം കണ്ടെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു.
ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജനും (Oxygen) മറ്റ് ചികിത്സ ഉപകരണങ്ങൾക്കും വൻ ക്ഷാമമാണ് ഇന്ത്യയിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.86 ലക്ഷം പേർക്കാണ്. കോവിഡ് രോഗബാധ മൂലം മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ച വരികയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 3,498 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...