Supreme Court: സുപ്രീം കോടതിയിഅഭിഭാഷകര്‍ തങ്ങളുടെ വാദം അവതരിപ്പിക്കുമ്പോൾ ജഡ്ജിമാരെ മൈ ലോഡ് അല്ലെങ്കിൽ യുവർ ലോഡ്‌ഷിപ്പ് എന്ന് അഭിസംബോധന ചെയ്യുന്നത് പതിവാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും, 2006-ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. അതനുസരിച്ച് കൈക്കൊണ്ട പ്രത്യേക തീരുമാനമനുസരിച്ച് ഇപ്പോൾ ഒരു അഭിഭാഷകനും ജഡ്ജിമാരെ മൈ ലോഡ് അല്ലെങ്കിൽ യുവർ ലോഡ്‌ഷിപ്പ് എന്ന് പൊതുവേ വിളിക്കാറില്ല. എന്നാല്‍ ചില അഭിഭാഷകര്‍ ഈ വാക്കുകള്‍ ഇന്നും ഉപയോഗിക്കുന്നുണ്ട് എന്നതാണ് വസ്തുത. 


Also Read:   Kulbhushan Jadhav Case: ഖത്തറിന് പിന്നാലെ കുൽഭൂഷൺ ജാധവ് കേസ് പൊക്കിയെടുത്ത് പാക്കിസ്ഥാന്‍ 
 
ഇന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍  രസകരമായ ഒരു സംഭവം ഉണ്ടായി. കോടതിയില്‍ വാദം  നടക്കുന്നതിനിടെ ഒരു അഭിഭാഷകൻ ജസ്റ്റിസ് പി എസ് നരസിംഹയെ  മൈ ലോഡ് എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തു. ഇത് കേട്ട് വിഷയം ഏറ്റെടുത്ത ജഡ്ജി പി എസ് നരസിംഹ രസകരമായ ഒരു കമന്‍റ്  പറഞ്ഞു.


Also Read:  Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?  


 


ജഡ്ജി പറഞ്ഞു; ഈ വിളി ഒന്ന് നിര്‍ത്താമോ, പകുതി ശമ്പളം തരാം.....


'മൈ ലോഡ് എന്ന് എത്ര പ്രാവശ്യം പറയും, ഈ വാക്ക് ഒന്ന് നിര്‍ത്താമോ, ഈ വാക്കുകൾക്ക് പകരം എന്തുകൊണ്ട് സർ എന്ന് പറഞ്ഞുകൂടാ, പകുതി ശമ്പളം തരാം', ജഡ്ജി രസകരമായ ഭാഷയില്‍ അഭിഭാഷകനോട് പറഞ്ഞു.  
സാധാരണ വാദങ്ങളിലോ പതിവ് ഹിയറിംഗുകളിലോ നിങ്ങൾ എത്ര തവണ മൈ ലോഡ് അല്ലെങ്കില്‍ യുവർ ലോഡ്‌ഷിപ്പ് എന്ന് പറഞ്ഞുവെന്ന് ഇനിമുതല്‍ ഞാന്‍ എണ്ണാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.  


മൈ ലോഡ് എന്നത് കൊളോണിയൽ ഭരണത്തിന്‍റെ പ്രതീകമാണെന്നും ഈ വാക്കുകൾ ഉപയോഗിക്കരുതെന്നും അഭിഭാഷകർതന്നെ പറയാറുണ്ടെങ്കിലും അവര്‍  തന്നെ ഈ വാക്കുകള്‍ തുടർച്ചയായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കോടതികളിലെ അഭിഭാഷകർ ഈ വാക്കുകളിലൂടെ ജഡ്ജിയുടെ മുമ്പാകെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന അവസരത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിരുന്നു.  സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ വലിയ കോടതികളിലെ ജഡ്ജിമാരോട് അഭിഭാഷകർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന അവസരത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചു പോന്നിരുന്നു.  


എന്നാല്‍, 2006-ൽ, ജില്ലാതല കോടതികളില്‍ ഇത്തരം വക്കുകള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് അഭിഭാഷക സംഘടന രംഗത്തെത്തി. എന്നാൽ ഈ വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഇന്നും ചില അഭിഭാഷകര്‍ക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തിൽ, ഇത് യഥാർത്ഥത്തിൽ ഒരു ശീലമാണെന്നും ഇത് ഒഴിവാക്കുക അൽപ്പം ബുദ്ധിമുട്ടാണ് എന്നുമാണ് ഇതിനു കാരണമായി അഭിഭാഷകര്‍ പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.