ICMR News: രാജ്യത്ത് അടുത്തിടെയായി യുവാക്കളുടെ പെട്ടെന്നുള്ള മരണം സാധാരണമായിരിയ്ക്കുകയാണ്.  നടക്കുമ്പോഴോ നൃത്തം ചെയ്യുമ്പോഴോ ജിമ്മിൽ ആയിരിക്കുമ്പോഴോ ആവാം പെട്ടെന്നു കുഴഞ്ഞു വീഴുന്നതും മരണം സംഭവിക്കുന്നതും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Rajasthan Congress Manifesto: കർഷകർക്ക് പലിശരഹിത വായ്പ, 10 ലക്ഷം പേര്‍ക്ക് ജോലി, രാജസ്ഥാനില്‍ വാഗ്ദാനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്‌   
 
ചിലർ നടക്കുന്നതിനിടയിലും ചിലർ നൃത്തം ചെയ്യുന്നതിനിടയിലും കുഴഞ്ഞു വീഴുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുന്നു, മരണം സംഭവിക്കുന്നു, കസേരയിലിരിയ്ക്കുന്ന ഇരിപ്പില്‍ മരണം സംഭവിക്കുന്നു, ഇത്തരം വാര്‍ത്തകള്‍ തുടര്‍ക്കഥയായപ്പോള്‍ ആരോഗ്യമുള്ള യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ഗവേഷകരെ പ്രേരിപ്പിച്ചു. 


Also Read:  Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം, അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത് 


കോവിഡിന്ശേഷം ഇത്തരത്തിലുള്ള മരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇതിന് പിന്നില്‍ വില്ലനായി മാറിയിരിയ്ക്കുന്നത് കോവിഡ് വാക്സിൻ ആണോ എന്നൊരു ചോദ്യവും ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാർക്കിടെ വിശദീകരിക്കാനാകാത്ത കാരണങ്ങളാൽ ഉണ്ടാവുന്ന പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ ഘടകങ്ങൾ അന്വേഷിക്കുന്നതിനായി ഐസിഎംആർ പഠനം നടത്തി.


യുവാക്കൾ എന്തുകൊണ്ടാണ് ഇങ്ങനെ മരിക്കുന്നത്? ആരോഗ്യമുള്ള ചെറുപ്പക്കാരായ ആളുകളുടെ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണങ്ങൾ എന്തൊക്കെയാണ്? 


യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണത്തിനുള്ള കാരണങ്ങൾ കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് വർഷമായി ഐസിഎംആർ പഠനം നടത്തി വരികയായിരുന്നു. ആ പഠനത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കൊറോണ ഗുരുതരമായി ബാധിച്ചവര്‍ ഇത്തരത്തില്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങിയതായി കണ്ടെത്തി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന യുവാക്കളിലും ഇത്തരത്തില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്.


ചിലർ കോവിഡ് വാക്സിനില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ICMR നടത്തിയ ഈ  പഠനം കോവിഡ് വാക്സിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്, കൂടാതെ വാക്സിൻ രണ്ട് ഡോസുകളും എടുത്തവർ പരിരക്ഷിതരാണെന്നും ICMR വെളിപ്പെടുത്തി.


18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് ICMR പഠനം നടത്തിയത്. ഇതിനായി കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ പഠനം നടത്തി. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. 2021 ഒക്ടോബറിനും 2023 മാർച്ച് 31 നും ഇടയിലുള്ളതാണ് പഠനത്തിന്‍റെ ഡാറ്റ. ഈ വർഷം മെയ് മുതൽ ഓഗസ്‌റ്റ് വരെയുള്ള സമയത്താണ് ഡാറ്റ വിശകലനം ചെയ്തത്. 


വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എടുത്തതിന് ശേഷം 42 ദിവസത്തേക്ക് രോഗിയുടെ അവസ്ഥ എങ്ങനെയെന്ന് പഠനം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വാക്സിൻ എടുത്ത് 42 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിയ്ക്കും. കൊറോണ വൈറസ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.