Rajasthan Congress Manifesto: കർഷകർക്ക് പലിശരഹിത വായ്പ, 10 ലക്ഷം പേര്‍ക്ക് ജോലി, രാജസ്ഥാനില്‍ വാഗ്ദാനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്‌

Rajasthan Congress Manifesto: രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി കോൺഗ്രസ് . പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭയിൽ പാസാക്കി നടപ്പാക്കുമെന്നും ചടങ്ങില്‍ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2023, 01:41 PM IST
  • രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി.
Rajasthan Congress Manifesto: കർഷകർക്ക് പലിശരഹിത വായ്പ, 10 ലക്ഷം പേര്‍ക്ക് ജോലി, രാജസ്ഥാനില്‍ വാഗ്ദാനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്‌

Rajasthan Congress Manifesto: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വാഗ്ദാനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്‌.  

രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട്  കോൺഗ്രസ്  തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭയിൽ പാസാക്കി നടപ്പാക്കുമെന്നും ചടങ്ങില്‍ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കി. 

Also Read:  Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം, അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്  

തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍  കർഷകർക്കും സ്ത്രീകൾക്കും വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരിയ്ക്കുന്നത്.  

കർഷകർക്ക് പലിശരഹിത വായ്പ, 10 ലക്ഷം ജോലി, യുവാക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ത്ടങ്ങിയവ അവയില്‍ ചിലത്  മാത്രം. 

Also Read: Dangerous Zodiac Sign: ഈ രാശിക്കാർ വളരെ അപകടകാരികള്‍!! ഇവരില്‍നിന്ന് അകലം പാലിക്കുന്നത് ഉചിതം 
 
കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന കാര്യങ്ങൾ
 
1. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കർഷകർക്കായി MSP നിയമം കൊണ്ടുവരും.

2. ചിരഞ്ജീവി ഇൻഷുറൻസ് തുക 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തും.

3. 4 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകും. 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകും.

4. പഞ്ചായത്ത് തലത്തിൽ സർക്കാർ ജോലികളുടെ ഒരു പുതിയ കേഡർ സൃഷ്ടിക്കും.

5. ഗ്യാസ് സിലിണ്ടർ നിലവിൽ 500 രൂപയ്ക്ക് ലഭ്യമാണ്, അത് 400 രൂപയായി കുറയും.

6. സംസ്ഥാനത്ത് ആർടിഇ നിയമം കൊണ്ടുവരുന്നതിലൂടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 12 വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും.

7. MNREGA തൊഴിലവസരങ്ങൾ 125ൽ നിന്ന് 150 ദിവസമായി ഉയർത്തും.

8. ചെറുകിട വ്യാപാരികൾക്കും കടയുടമകൾക്കും 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നൽകുന്ന മർച്ചന്‍റ്  ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിക്കും.

9. സർക്കാർ ജീവനക്കാർക്ക് 9,18,27 എന്നിങ്ങനെയുള്ള നാലാം ശമ്പള സ്കെയിൽ ശ്രേണിയും ഓഫീസർമാർക്ക് അപെക്സ് സ്കെയിലും നൽകും. 

10. 100 വരെ ജനസംഖ്യയുള്ള ഗ്രാമങ്ങളും കുഗ്രാമങ്ങളും റോഡ് മാർഗം ബന്ധിപ്പിക്കും.

11. എല്ലാ ഗ്രാമങ്ങളിലും നഗര വാർഡുകളിലും സുരക്ഷാ ഗാർഡുകളെ വിന്യസിക്കും.

12. പാർപ്പിടാവകാശ നിയമം കൊണ്ടുവന്ന് എല്ലാവർക്കും വീട് നൽകും.

13. ജാതി സെൻസസ് നടത്തും.

14. ഇതിനകം പ്രവർത്തിക്കുന്ന സ്കീമുകൾ കൂടുതൽ ശക്തിപ്പെടുത്തും.

പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ഖാർഗെ എന്താണ് പറഞ്ഞത്?

കോൺഗ്രസിന്‍റെ ശക്തമായ കോട്ടയാണ് രാജസ്ഥാൻ എന്ന ഒറ്റ കാര്യം മാത്രമേ പറയൂവെന്ന് രാജസ്ഥാനിൽ കോൺഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കി പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ 98 ശതമാനവും സര്‍ക്കാര്‍  നിറവേറ്റിയതായി പിസിസി ചീഫ് ഗോവിന്ദ് സിംഗ് ദോട്ടസാര അവകാശപ്പെട്ടു. ആദ്യ മന്ത്രിസഭയിൽ തന്നെ എല്ലാ വാഗ്ദാനങ്ങളും പാസാക്കും. രാജസ്ഥാനിൽ ഇത്തവണയും കോണ്‍ഗ്രസ്‌ സർക്കാർ രൂപീകരിക്കും, മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് പറഞ്ഞു. '

നവംബര്‍ 25 നാ ഉ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 3 നടക്കും. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News