New Delhi: ബോംബെ ഹൈക്കോടതിയുടെ വിവാദമായ "Skin-to-Skin Judgement" വിധി സുപ്രീംകോടതി റദ്ദാക്കി. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ "ലൈംഗിക പീഡന വ്യാഖ്യാനം" അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി  വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ  (POCSO) നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ  (Bombay High Court) ഉത്തരവ്.  


ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി  (Supreme Court) വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നതും പോക്‌സോ നിയമത്തിന്‍റെ (Protection of Children from Sexual Offences - POCSO)  ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി.  ലൈംഗിക പീഡനത്തില്‍ കുറ്റവാളിയുടെ ലൈംഗിക ഉദ്ദേശ്യമാണ്  കുറ്റകൃത്യത്തിന്‍റെ അടിസ്ഥാനം, അല്ലാതെ  ചര്‍മ്മം തമ്മിലുള്ള സ്പര്‍ശനം അല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


Also Read: Supreme Court | ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി


കുറ്റവാളിയെ നിയമത്തിന്‍റെ കുരുക്കില്‍നിന്നും രക്ഷിക്കുക എന്നതല്ല നിയമത്തിന്‍റെ ലക്ഷ്യമെന്നും  കോടതി പറഞ്ഞു. 


വസ്ത്രത്തിന്  മുകളിലൂടെ  മാറിടത്തിലോ മറ്റ്  ശരീര ഭാഗങ്ങളിലോ സ്പര്‍ശിക്കുന്നത്  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്നായിരുന്നു  ബോംബൈ  ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍, ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.   


അറ്റോർണി ജനറലിന്‍റെയും ദേശീയ വനിതാ കമ്മീഷന്‍റെയും (National Commission for women - NCW) വെവ്വേറെ അപ്പീലുകൾ പരിഗണിച്ച സുപ്രീംകോടതി,  ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 27 ന് സ്റ്റേ ചെയ്തിരുന്നു. 


Also Read: Delhi Pollution : വായുമലിനീകരണം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കർ സുപ്രീം കോടതിയിൽ


ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ശരിച്ചാല്‍ സര്‍ജിക്കല്‍  ഗ്ലൗസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാല്‍ അയാളെ പോക്‌സോ നിയമപ്രകാരം ശിക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 


പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു എന്ന കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ  വിവാദമായ ഉത്തരവ്.  


എന്നാല്‍, ബോംബ്‌ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതോടെ  പ്രതിക്ക് 3 വര്‍ഷം ജയിലും ഒപ്പം പിഴയും ഉറപ്പായി.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.