ന്യൂഡൽഹി: മെഡിക്കൽ പിജി പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളി സുപ്രീംകോടതി. 17 മെഡിക്കൽ വിദ്യാർഥികൾ (Medical students)  സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പിജി പരീക്ഷ റദാക്കി ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാ​ഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ (Exam) എഴുതാൻ ആ​ഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗ​മായി പിജി വിദ്യാ‍ർഥികളെല്ലാം ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുകയാണ്. ഈ സാഹചര്യത്തിൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് പലർക്കും സാധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം സുപ്രീംകോടതി (Supreme court) തള്ളിക്കളഞ്ഞു.


ALSO READ: Aadhaar Card Language Update: നിങ്ങളുടെ പ്രാദേശിക ഭാഷയിലും ആധാർ കാർഡ് ഉണ്ടാക്കാം, അറിയാം വിശദാംശങ്ങൾ


കൊവിഡ് (Covid 19) സാഹചര്യത്തിൽ യുപിഎസ് സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന പൊതുതാൽപര്യ ഹർജിയും സുപ്രീംകോടതി തള്ളി. പരീക്ഷ എപ്പോൾ നടത്തണമെന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.


അധികൃതരാണ് ഉദ്യോ​ഗാർഥികളുടെ പരാതികൾ പരി​ഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജൂലൈ പതിനെട്ടിനാണ് യുപിഎസ് സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് കാരണം പരീക്ഷകൾ മാാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാ‍ർഥികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.