Zydus Cadila Vaccine : 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് സൈഡസ് കാഡില വാക്‌സിൻ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ ശനിയാഴ്ച്ച  സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 08:39 AM IST
  • കേന്ദ്ര സർക്കാർ ശനിയാഴ്ച്ച സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.
  • രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവിനെ പറ്റി സുപ്രീം കോടതി കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഈ വിവരങ്ങൾ അറിയിച്ചത്.
  • കൂടാതെ ഈ വര്ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.
  • രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള 93 കോടി മുതൽ 94 കോടി വരെ ആളുകൾ ഉണ്ടെന്നും ഇവർക്കെല്ലാം വാക്‌സിനേഷൻ നല്കാൻ 186.6 കോടി വാക്‌സിൻ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
Zydus Cadila Vaccine : 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് സൈഡസ് കാഡില വാക്‌സിൻ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ

New Delhi : ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില (Zydus Cadila Vaccine) വികസിപ്പിച്ചതെടുക്കുന്ന പുതിയ കോവിഡ് വാക്‌സിൻ രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ ശനിയാഴ്ച്ച  സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. 

രാജ്യത്തെ വാക്‌സിനേഷൻ (Vaccination)  ഡ്രൈവിനെ പറ്റി സുപ്രീം കോടതി കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഈ വിവരങ്ങൾ അറിയിച്ചത്. കൂടാതെ ഈ വര്ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ALSO READ: India COVID Update : രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; 48,698 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള 93 കോടി മുതൽ 94 കോടി വരെ ആളുകൾ ഉണ്ടെന്നും ഇവർക്കെല്ലാം വാക്‌സിനേഷൻ നല്കാൻ 186.6 കോടി വാക്‌സിൻ (Vaccine) ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. മാത്രമല്ല ഇപ്പോൾ വാക്‌സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്യേണ്ടന്നും തീരുമാനിച്ചിട്ടുണ്ട് അതിനാൽ തന്നെ തന്നെ ഡിജിറ്റൽ സൗകര്യം ഇല്ലാത്തവർക്കും വാക്‌സിൻ ലഭിക്കാൻ അസൗകര്യങ്ങൾ ഇല്ലെന്നും കൂട്ടിച്ചേർത്തു.

ALSO READ: രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്; മഹാരാഷ്ട്രയിൽ ഒരു മരണം

 കൂടാതെ വ്യാജ വാക്‌സിനേഷൻ ക്യാമ്പുകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. തിങ്കളാഴ്ച മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും വാക്‌സിൻ സൗജന്യമായി ആണ് നല്കികൊണ്ടിരിക്കുന്നതെന്നും സുപ്രീം കോടതിയെ അറിയിച്ചു.

ALSO READ: Covid Third Wave : കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുമെന്നതിന് തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ദ്ധൻ

അതെ സമയം പുതിയ കോവിഡ് വകഭേദങ്ങൾ രാജ്യത്ത് ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ കൂടുതൽ ആശങ്ക ഉണ്ടക്കുന്ന കാര്യം ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ 50 ശതമാനം പേര് പോലും ഇനിയും വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നുള്ളതാണ്. പ്രായപൂർത്തിയായവരിൽ 5.6 ശതമാനം ആളുകൾ മാത്രമേ 2 ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുള്ളൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News