ന്യൂഡൽഹി: കോൺ​ഗ്രസ് ടൂൾ കിറ്റ് കേസ് (Tool kit case) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ടൂൾ കിറ്റ് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജിക്കാരന് ടൂൾ കിറ്റിനോട് താൽപര്യമില്ലെങ്കിൽ അതിനെ അവ​ഗണിച്ചാൽ മതിയെന്ന് സുപ്രീംകോടതി (Supreme Court) വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം നിസാര ഹർജികൾ സമർപ്പിക്കപ്പെടുന്ന വിഷയത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ കോൺ​ഗ്രസിന്റെ രജിസ്ട്രേഷൻ (Registration) റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.


ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court


ടൂൾ കിറ്റ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ തന്ത്രമാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. കൊവിഡിന്റെ (Covid 19) ഇന്ത്യൻ വകഭേദം എന്നതടക്കമുള്ള പ്രയോ​ഗങ്ങൾ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തുന്നുവെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. സിം​ഗപ്പൂർ വകഭേദം എന്ന പ്രയോ​ഗം സിം​ഗപ്പൂർ വിലക്കിയിട്ടുണ്ടെന്ന കാര്യവും ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് താങ്കൾക്ക് അറിയില്ലേയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.