Covid Updates: തുടർച്ചയായി നാല് ലക്ഷം കടന്ന് കൊവിഡ് രോ​ഗികൾ, രാജ്യത്ത് 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് ബാധിതർ; 3,980 മരണം

മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : May 6, 2021, 10:38 AM IST
  • മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
  • മഹാരാഷ്ട്രയിൽ 57,000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്
  • കർണാടകയിൽ 50,000ന് മുകളിലും കേരളത്തിൽ 42,000ത്തോളവുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്
  • ഉത്തർപ്രദേശിൽ 31,111 പേർക്കും തമിഴ്നാട്ടിൽ 23,310 പേർക്കുമാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്
Covid Updates: തുടർച്ചയായി നാല് ലക്ഷം കടന്ന് കൊവിഡ് രോ​ഗികൾ, രാജ്യത്ത് 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് ബാധിതർ; 3,980 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തു. 3,980 മരണങ്ങളും കൊവിഡ് (Covid Death) മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.06 കോടിയായി ഉയർന്നു. മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 57,000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 50,000ന് മുകളിലും കേരളത്തിൽ 42,000ത്തോളവുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഉത്തർപ്രദേശിൽ 31,111 പേർക്കും തമിഴ്നാട്ടിൽ 23,310 പേർക്കുമാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് (India) പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകളിൽ 49.52 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രതിദിന കൊവിഡ് മരണനിരക്കിലും മഹാരാഷ്ട്രയാണ് മുൻപിൽ. 920 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്.

ALSO RAED: Covid 19: മുൻ കേന്ദ്ര മന്ത്രി അജിത് സിങ് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു

അതേസമയം, വൈറസ് വ്യാപനം വളരെ ഉയർന്ന നിലയിൽ ആയതിനാൽ രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം (Covid Third Wave) ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറായ കെ. വിജയരാഘവൻ വ്യക്തമാക്കി. പുതിയ കൊവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: Oxygen ക്ഷാമം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ മണിക്കൂറുകളോളം ഓക്സിജൻ ക്ഷാമം ഉണ്ടായതായാണ് റിപ്പോർട്ട്. അതേസമയം, തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചായക്കടകളും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ. മെട്രോ, ടാക്സി, ബസുകളിലും 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News