ന്യൂഡൽഹി: ജീവനക്കാർ വിരമിക്കുന്ന (Retirement) സമയത്ത് നിലവിലുള്ള വ്യവസ്ഥ പ്രകാരമാണ് പെൻഷൻ (Pension) കണക്കാക്കേണ്ടതെന്ന് സുപ്രീംകോടതി (Supreme Court). ഒരേ സേവനസ്ഥിതിയിലുള്ള ജീവനക്കാരോട് ഇക്കാര്യത്തിൽ വ്യത്യസ്ത സമീപനം പാടില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ (Justice M R Shah) അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമങ്ങൾ പല രീതിയിലെടുത്ത് ഉപയോഗിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ഹൈക്കോടതി വിധിക്കെതിരെ കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ലക്ചറർ ആയിരുന്ന ഡോ. ജി. സദാശിവൻ നായർ നൽകിയ അപ്പീൽ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. കൊച്ചി സാങ്കേതിക സർവകലാശാലയിലെ പെൻഷൻ നിർണയിച്ചതിലെ പാളിച്ച ചൂണ്ടിക്കാട്ടി ആണ് ഡോ. ജി. സദാശിവൻ നായർ അപ്പീൽ ‌നൽകിയത്. 


Also Read: Mullaperiyar Tree Cutting | മുല്ലപ്പെരിയാർ മരം മുറിക്കേസിൽ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയിൽ


കേരള സർവീസ് ചട്ടത്തിലെ പാർട്ട് മൂന്ന് ചട്ടം 25(എ) പ്രകാരം അധ്യാപകനാകുന്നത് മുമ്പ് അഭിഭാഷകവൃത്തി ചെയ്ത എട്ടുവർഷം കൂടി പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കണമെന്ന സദാശിവൻ നായർ റജിസ്ട്രാർക്ക് നൽകിയ അപേക്ഷ സർവകലാശാല തള്ളിയിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്.  


അതേസമയം, സമാനസ്ഥിതിയിലുള്ള മറ്റൊരാൾക്ക് ഈ ആനുകൂല്യം നൽകുകയും ചെയ്തു. ഇതിനെതിരെ നൽകിയ പരാതി ഹൈക്കോടതിയും തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 
പരാതിക്കാരന് പെൻഷൻ ആനുകൂല്യം തള്ളിയ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. 


Also Read: Mullaperiyar Dam| ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാർ,റിപ്പോർട്ട് സുപ്രീംകോടതിയിൽ


പെൻഷൻ (pension) ആനുകൂല്യത്തിൽ വരുത്തിയ കുറവ് കണക്കാക്കി വിരമിച്ച 2007 മുതൽ അഞ്ച് ശതമാനം പലിശ (Interest) സഹിതം രണ്ടുമാസത്തിനകം സദാശിവൻ നായർക്ക് (Sadasivan Nair) നൽകാനും സുപ്രീംകോടതി (Supreme Court) വിധിച്ചു. 1984-ലാണ് സദാശിവൻ നായർ ലക്ചറർ ആയി നിയമിക്കപ്പെട്ടത്. അതിന് മുമ്പ്‌ 1972 മുതൽ 1980 വരെ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടർന്ന് യു.ജി.സി. ഫെലോഷിപ്പോടുകൂടി പിഎച്ച്.ഡി. ചെയ്യുകയും 1984 വരെ വീണ്ടും അഭിഭാഷക ജോലി തുടരുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.