New Delhi : സിബിഎസ്ഇ ക്ലാസ് പ്ലസ് ടു  (CBSE Class Plus Two) മൂല്യനിർണയത്തിന്റെ മാനദണ്ഡത്തിനെതിരെ വിദ്യാർഥികൾക്കുള്ള ആശങ്കയെ തുടർന്ന്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനും കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനും ഇന്ന് സുപ്രീം കോടതിയിൽ പ്രതികരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് മൂല്യനിർണയത്തിന്റെ മാനദണ്ഡം സുപ്രീം കോടതിയെ അറിയിച്ചത്. ഈ മാനദണ്ഡം വിദ്യാർത്ഥികളിലും രക്ഷിതാക്കളും ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനെ കുറിച്ചുള്ള പരീക്ഷ ബോർഡുകളുടെ പ്രതികരണമാണ് സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കേൾക്കുന്നത്.


ALSO READ: CBSE Class Plus Two Result : സിബിഎസ്ഇ പ്ലസ് ടു ക്ലാസ്സിന്റെ മൂല്യനിർണയത്തിന്റെ മാർഗനിർദ്ദേശം സുപ്രീം കോടതിയിൽ സമർപ്പിച്ചു


ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങുന്ന വെക്കേഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പുതിയ മൂല്യ നിർണയ മാനദണ്ഡം മനസിലാക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് കൊണ്ടും വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.


ALSO READ: CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച


 പത്താം ക്ലാസ് , പ്ലസ് വൺ , ക്ലാസ്സുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് ടു മാർക്കുകൾ നിശ്ചയിച്ചയിക്കുന്നതെന്ന് അറിയിച്ചിരുന്നു. ഇതുകൂടാതെ പ്ലസ് ടുവീന് പഠനത്തിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മാർക്കുകൾ നിശ്ചയിക്കുന്നത്. റിസൾട്ട് ജൂലൈ 31 ന് പുറത്ത്‌വിടുമെന്നും അറിയിച്ചിരുന്നു.


ALSO READ: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു


പ്ലസ് ടു (Plus Two) മൂല്യ നിർണയത്തിന് പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാർക്കിന്റെ 40 ശതമാനവും 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന്റെ 30% വീതവും വീതം വെയിറ്റേജ്  നല്‍കി നിർണയിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ ജൂലൈ 17 ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മൂല്യ നിർണയത്തിന്റെ മാനദണ്ഡത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക