Election Commission: സുശീൽ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇന്ന് ചുമതലയേൽക്കും
ഒരു വർഷക്കാലത്തേക്കാണ് അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി (Election Commissioner) സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലയുള്ള സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ഒരു വർഷക്കാലത്തേക്കാണ് അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്. 2022 ന് മെയ് 14 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം സുശീൽ ചന്ദ്രയുടെ കീഴിലായിരിക്കും നിയമസഭാ (Assembly Election) തെരഞ്ഞെടുപ്പ് നടക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2019 ഫെബ്രുവരി 14 നായിരുന്നു സുശീൽ ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി (Election Commissioner) നിയമിച്ചത്.
Also Read: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; കടകളും ഹോട്ടലുകളും രാത്രി ഒൻപത് വരെ മാത്രം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...