ന്യുഡൽഹി: വുഹാനിലെ കോറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ  ജീവനക്കാരെ പിരിച്ചുവിടാൻ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി ഒരുങ്ങുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ പ്രതിസന്ധിയെ നേരിടാൻ ഉടനെതന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്വിഗ്ഗി അറിയിച്ചു. സോമറ്റൊയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വിഗ്ഗിയും പ്രഖ്യാപനവുമായി രംഗത്തെത്തിയത്.  


Also read: പണത്തെ ചൊല്ലി തർക്കം; ഒടുവിൽ സുഹൃത്തിനെ കൊന്നു..! 


ചെലവുചുരുക്കൽ നടപടിയിലൂടെ കടന്നുപോകേണ്ട നിർഭാഗ്യകരമായ ഈ ദിനങ്ങൾ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണെന്ന് സ്വിഗ്ഗി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി അറിയിച്ചു.  അദ്ദേഹം അയച്ച ഇ-മെയിലിൽ 1100 ജീവനക്കാർ അടുത്ത ദിവസങ്ങളിൽ പിരിഞ്ഞുപോകണമെന്ന്  പറഞ്ഞിട്ടുണ്ടെന്ന് കമ്പനിയുടെ  ബ്ലോഗിൽ പറയുന്നുണ്ട്. 


Also read: ചിന്നു സുൾഫിക്കറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച 


പ്രശ്നങ്ങളൊക്കെ പരിഹരിച്ചാൽ പോലും ഡിജിറ്റൽ വ്യാപാരത്തിലും, ഡെലിവറി വ്യാപാരത്തിലും എത്രത്തോളം പ്രതിസന്ധി നിലനിൽക്കുമെന്ന് ആർക്കും അറിയില്ലെന്നും അതിനാൽ കൂടുതൽ തയ്യാറാകേണ്ടതുണ്ടെന്നും ശ്രീഹർഷ വ്യക്തമാക്കിയിട്ടുണ്ട് .