മുംബൈ: തർക്കങ്ങൾ ആണല്ലോ പലപ്പോഴും വഴക്കിലേക്കും അടിപിടിയിലേക്കും ശേഷം കൊലപാതകത്തിലേക്കുമൊക്കെ പോകുന്നത്. അങ്ങനെ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ഇവിടെ ഒരു ജീവൻ പൊലിഞ്ഞത്.
സംഭവം നടന്നിരിക്കുന്നത് കോറോണ മഹാമാരി കൊടുമ്പിരി കൊള്ളുന്ന മുംബൈയിലാണ്. രണ്ടു സുഹൃത്തുക്കളുടെ ഇടയിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖിനെ സുഹൃത്തായ ഹുസൈൻ ഷെയ്ഖ് ആണ് കൊലപ്പെടുത്തിയത്.
ഇന്നലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട റിയാസും പ്രതിയായ ഹുസൈനും ഒന്നിച്ചാണ് മത്സ്യവിൽപന നടത്തിയിരുന്നത്. കച്ചവട ശേഷം പണം പങ്കിട്ടെടുക്കുന്ന സമയത്തുണ്ടായ തർക്കമാണ് പ്രശനങ്ങളുടെ തുടക്കം. 150 രൂപയെ ചൊല്ലിയായിരുന്നു തർക്കം. തർക്കം മൂത്ത് ഹുസൈൻ റിയാസിനെ കൊലപ്പെടുത്തുകയായിരുന്നു.