Chennai: രാജ്യത്ത്  Covid വ്യാപനം  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്..  വൈറസ് വ്യാപനം തടുക്കാന്‍ സാധ്യമായ നടപടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കോവിഡ്  രണ്ടാം തരംഗം  (Covid Second Wave) നേരിടാന്‍ പൂര്‍ണ  തയ്യാറെടുപ്പിലാണ് തമിഴ്‌നാട്‌ സര്‍ക്കാര്‍.   കൊറോണ വൈറസ്  പടരുന്നത് തടയാന്‍   തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.  ഏപ്രില്‍ 10 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.


സംസ്ഥാനത്ത് കോവിഡ്  കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം  പൊതുജനങ്ങൾ മാസ്ക് (Mask)  ധരിക്കുന്നതിലും പൊതുസ്ഥലങ്ങളിൽ  സാമൂഹിക  അകലം  (Social Distancing) പാലിക്കുന്നതിലും  വീഴ്ച വരുത്തിയതാണ് എന്നും  ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 


തമിഴ്‌നാട്‌ സര്‍ക്കാര്‍ പുറത്തിറക്കിയ  പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍  അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സംസ്ഥാനത്തെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍  (E-Registration) നിര്‍ബന്ധമാണ്. 


ഉത്സവങ്ങള്‍ക്കും  മതപരമായ  ആഘോഷ  പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.  വിവാഹ ചടങ്ങുകള്‍ക്ക് നൂറു പേരും മരണാനന്തര ചടങ്ങുകള്‍ക്ക്  50 പേര്‍ക്കും പങ്കെടുക്കാം.  


ചെന്നൈയിലെ എം‌ടി‌സി ബസുകൾ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ, സ്വകാര്യ ബസുകളിൽ  നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഒപ്പം, അന്തർ സംസ്ഥാന ബസുകള്‍ക്കും ഈ നിയമം ബാധകമാണ്.  


ടാക്സികളില്‍ ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്കുമാണ് അനുമതിയുള്ളത്. കായിക മത്സരങ്ങള്‍ കാണികളില്ലാതെ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.


ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ് സമുച്ചയത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  പച്ചക്കറി കടകൾ, പലചരക്ക് കടകൾ, ഷോപ്പിംഗ് മാളുകൾ, വലിയ ജ്വല്ലറികൾ, ടെക്സ്റ്റൈൽ ഷോറൂമുകൾ എന്നിവയുൾപ്പെടെ എല്ലായിടത്തും  50 ശതമാനം ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. രാത്രി 11 വരെ ഇവയ്ക്ക് തുറന്നു  പ്രവർത്തിക്കാൻ അനുവാദമുണ്ട്. 


സിനിമ തിയറ്ററുകളില്‍  50% സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും 50% ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.


അടച്ചിട്ട വേദികളില്‍ നടക്കുന്ന  എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികളിലും പരമാവധി 200 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍  അനുവാദമുള്ളൂ.


Also read:  Delhi High Court: തിരഞ്ഞെടുപ്പ് റാലികൾക്ക് Mask ആവശ്യമില്ലേ? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി


സിനിമ സീരിയല്‍ ഷൂട്ടിംഗ്  നടത്താന്‍ അനുവാദമുണ്ട്.  എന്നാല്‍,  പങ്കെടുക്കുന്നവരെയെല്ലാം  RT -PCR പരിശോധന യ്ക്കും   കോവിഡ് -19 നുള്ള വാക്സിനേഷനും വിധേയമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്‍റ്  ഉറപ്പാക്കണം.


തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയായി കാണുന്നത്. മാര്‍ച്ച് 28ന്  13,070 active Covid-19 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, April 7ന് a ctive Covid-19 കേസുകളുടെ എണ്ണം  27,743 ആയിരുന്നു. ദിനം പ്രതി നടത്തുന്ന   RT-PCR പരിശോധന യുടെ എണ്ണവും സര്‍ക്കാര്‍ വര്‍ദ്ധി പ്പിച്ചിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക