Chennai: തമിഴ്നാട് (Tamilnadu) സർക്കാർ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി കോവിഡ് രോഗബാഹ്ദയുടെ സാഹചര്യത്തിലാണ് പരീക്ഷകൾ റദ്ദാക്കിയത്. ആദ്യം മെയ് 3 നും മെയ് 21 നും ഇടയിൽ പരീക്ഷകൾ നടത്താനായിരുന്നു തമിഴ്നാട് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട കോവിഡ് രണ്ടാം തരംഗ അതിരൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വെയ്‌ക്കുകായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ സിബിഎസ്ഇ (CBSE) പരീക്ഷകൾ മാറ്റി വെച്ചതിന് തൊട്ട് പിന്നാലെയാണ് തമിഴ്നാട് സർക്കാരും പ്ലസ് ടു പരീക്ഷ മാറ്റി വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടറങ്ങിയ സംസ്ഥാനങ്ങളിലെ പരീക്ഷാകളാണ് മാറ്റി വെച്ചത്.


ALSO READ: Breaking: CBSE Board 12 th Exam: ഈ കൊല്ലം സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ല


 Covid 19 രോഗബാധയുടെസാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ  പരീക്ഷകൾ റദ്ധാക്കിയത്. പരീക്ഷകൾ (CBSE Bard Plus Two Results) റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിന്റെ  മാനദണ്ഡങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി 10 ദിവസങ്ങൾക്കുള്ളിൽ മൂല്യനിര്ണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: CBSE Board 12th Exam 2021: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന്


പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും  കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 


ALSO READ:  CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു


മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ (Exam) നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ജൂൺ ഒന്നിന് നടന്ന ഉന്നതതല യോഗത്തിൽ  പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. യോഗത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.