New Delhi: Covid 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ കൊല്ലം സിബിഎസ്ഇ ബോർഡ് പ്ലസ് ടു പരീക്ഷകൾ (CBSE Board Plus Two Exams) നടത്തില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
Government of India has decided to cancel the Class XII CBSE Board Exams. After extensive consultations, we have taken a decision that is student-friendly, one that safeguards the health as well as future of our youth. https://t.co/vzl6ahY1O2
— Narendra Modi (@narendramodi) June 1, 2021
മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ (Exam) നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. യോഗത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി (Prime Minister) പറഞ്ഞു. മാത്രമല്ല വിദ്യാർഥികളുടെയും, അധ്യാപകരുടെയും, മാതാപിതാക്കളുടെയും ഇടയിൽ നിൽ നിൽക്കുന്ന പരീക്ഷയെ കുറിച്ചുള്ള ഉത്കണ്ഠയും സമ്മർദ്ദവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷയെഴുതാൻ നിര്ബന്ധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: CBSE 12th Exam: തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചെയർമാൻ മനോജ് അഹൂജ എന്നിവരും പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...