Senthil Balaji : ഇഡി കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കി; നിയമപരമായി നേരിടാൻ ഡിഎംകെ, തമിഴ്നാട്ടിൽ ഗവർണറും സർക്കാരും നേർക്കുനേർ
Tamil Nadu Government vs Governor : മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് സംസ്ഥാന ക്യാബിനെറ്റിലെ മന്ത്രിയെ ഗവർണർ പുറത്താക്കിയിരിക്കുന്നത്
ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും സർക്കാർ ഗവർണർ പോരിന് വഴി തെളിഞ്ഞു. സാമ്പത്തിക ക്രമക്കേട് അഴിമതി കേസുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്നും ഗവർണർ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർ ആർ.എൻ രവി അസാധാരണ നീക്കത്തോടെയാണ് സംസ്ഥാന മന്ത്രിസഭയിൽ നിന്നും ബാലാജിയെ നീക്കം ചെയ്തത്. ഒരു വകുപ്പിമില്ലാതെ സംസ്ഥാന ക്യാബിനെറ്റിൽ ബാലാജി തുടരുന്നത് ഭരണഘടനയും കേസിനെയും ബാധിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് രാജ്ഭവൻ വാർത്തക്കുറിപ്പ് ഇറക്കിയത്.
ഇഡി കസ്റ്റഡിയിലുള്ള ബാലാജി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം തന്റെ മന്ത്രിപദം ഉപയോഗിച്ച് കേസിനെ സ്വാധീനിക്കുകയും അത് സംസ്ഥാനത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ബാധിക്കുമെന്നും രാജ്ഭവൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇഡിയുടെ അറസ്റ്റിന് പിന്നാലെ സെന്തില്ലിന്റെ വകുപ്പകൾ മറ്റ് മന്ത്രിമാർക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വീതിച്ച് നൽകി, തുടർന്ന് വകുപ്പില്ലാ മന്ത്രിയായ സംസ്ഥാന ക്യാബിനെറ്റിൽ നിലനിർത്തി. എന്നാൽ ഗവർണർ ആർ.എൻ രവി ഈ നടപടിയെ എതിർക്കുകയായിരുന്നു.
ALSO READ : Manipur Violence: രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് കോൺഗ്രസ്
അതേസമയം ബാലാജിയെ സംസ്ഥാടന ക്യാബിനെറ്റിൽ നിന്നും പുറത്താക്കിയ ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് എം.കെ സ്റ്റാലിൻ അറിയിച്ചു. ഇങ്ങനെ ഒരു നടപടി സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാർശിയിൽ മാത്രമാണ് ക്യാബിനെറ്റിൽ നിയമനവും ഒഴിവാക്കലും നടക്കൂ. ഗവർണറുടെ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.
കള്ളപ്പണം വെള്ളിപ്പിക്കൽ കേസിൽ കഴിഞ്ഞാഴ്ചയാണ് സെന്തില്ലിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. 17 മണിക്കൂർ നീണ്ട് നിൽക്കുന്ന ചോദ്യം ചെയ്യല്ലിനൊടുവിലാണ് ഇഡിയുടെ അറസ്റ്റ്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബാലാജിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയ കോടതി ജുലൈ 12 വരെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...