Chennai: സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ.വി. രാമസ്വാമിയുടെ ജന്മദിനം സാമൂഹ്യനീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴരുടെ ഉന്നമനത്തിന് അടിത്തറയിട്ട നേതാവാണ് പെരിയോര്‍.  സാമൂഹ്യനീതി, സ്വാഭിമാനം, യുക്തിവാദം, തുല്യത തുടങ്ങിയ ആശയങ്ങളെ അദ്ദേഹം ഉയര്‍ത്തിപിടിച്ചു,   സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.  പെരിയോര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ ഓര്‍മിക്കുന്നതിനും പിന്തുടരുന്നതിനും ജന്മദിനാചരണം സഹായിക്കുമെന്ന്  അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 


ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതി വന്നത് ഒരിയ്ക്കലും  പാര്‍ലമെന്‍റില്‍  പോകാത്ത ഈ മനുഷ്യന്‍ കാരണമാണ് എന്നും  സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.  


ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും സ്ത്രീ-പുരുഷ വിവേചനത്തേയും എതിര്‍ത്ത പെരിയോര്‍ രാജ്യത്തിന്‍റെയാകെ  ഭാവിയിലേക്കാണ് വെളിച്ചം വീശിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.  


Also Read: SEBI Alert..!! ആധാര്‍ പാന്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരി വിപണിയിലും നിക്ഷേപം സാധ്യമല്ല


എല്ലാ വര്‍ഷവും പെരിയോര്‍ ജന്മദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ സാഹോദര്യം, സമത്വം, സ്വാഭിമാനം, യുക്തിവാദം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന  മൂല്യങ്ങള്‍ പിന്തുടരുമെന്ന് പ്രതിജ്ഞ എടുക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 


സര്‍ക്കാര്‍ തീരുമാനത്തെ ഭരണ-പ്രതിപക്ഷ മുന്നണിയിലെ എല്ലാ കക്ഷികളും ഒരേപോലെ സ്വാഗതം ചെയ്തിട്ടുണ്ട്.


1879 സെപ്റ്റംബര്‍ 17 ന് ജനിച്ച പെരിയോര്‍ 1973 ഡിസംബര്‍ 24 നാണ് മരിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.