ചെന്നൈ: തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളവും പെന്‍ഷനും ഇരട്ടിയാക്കി. എംഎൽഎയുടെ അടിസ്ഥാന ശമ്പളം 55,000ത്തിൽ നിന്നു 105,000 രൂപയാക്കി ഉയർത്തി. നിയമസഭയിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 


എംഎല്‍എമാരുടെ പെന്‍ഷന്‍ 14,000 രൂപയില്‍ നിന്നു 20,000 രൂപയാക്കിയും ഉയര്‍ത്തി. തദേശ സ്ഥാപനങ്ങളുടെ വിഹിതം രണ്ട് കോടിയില്‍നിന്നു 2.5 കോടിയായും വര്‍ധിപ്പിച്ചു.