Salem Road Accident: സേലത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
Tamil Nadu Road Accident: മിനിവാൻ ട്രക്കിൽ ഇടിച്ച് ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ശങ്കരിക്ക് സമീപം മിനിവാൻ ട്രക്കിൽ ഇടിച്ച് ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സെൽവരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആർ സഞ്ജന (1) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിറകിൽ മിനിവാൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പോലീസ് സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ശങ്കരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഗുജറാത്തിൽ ഫാക്ടറിയിൽ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
ഗുജറാത്തിലെ താപി ജില്ലയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ താപി ജില്ലയിൽ പ്രവർത്തനം തുടങ്ങാനിരിക്കെ പുതുതായി നിർമ്മിച്ച ഫാക്ടറിയിലാണ് തിങ്കളാഴ്ച സ്ഫോടനം ഉണ്ടായത്.
സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിർപോർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രൂട്ട് ജ്യൂസ് യൂണിറ്റിൽ വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ച് തൊഴിലാളികൾ ചേർന്ന് ഫാക്ടറിയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനിടെ യന്ത്രത്തിന്റെ ഒരു ഭാഗമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: Odisha: ഒഡിഷയിൽ തുടർച്ചയായി 62,350 ഇടിമിന്നലുകൾ; 12 പേർ മരിച്ചു
"രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു," ഉദ്യോഗസ്ഥർ പറഞ്ഞു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...