ഒഡിഷയിൽ ശനിയാഴ്ച തുടർച്ചയായുണ്ടായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. 14 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മൂന്ന് മണിക്കൂറിനുള്ളിൽ ഒഡീഷയിൽ 62,350 ഇടിമിന്നലുകളാണ് തുടർച്ചയായുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീർ ജില്ലയിൽ നിന്നുള്ളവരുമാണ്.
അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്‌പുർ, പുരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും മരിച്ചു. ഇടിമിന്നലേറ്റ് ഗജപതി, കാണ്ഡമാൽ ജില്ലകളിൽ എട്ട് കന്നുകാലികൾ ചത്തതായും പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ (എസ്ആർസി) അറിയിച്ചു.
10 persons died & 3 persons injured in 6 districts of Odisha, due to lightning: SRC, Govt of Odisha pic.twitter.com/hsR2Zeylkd
— ANI (@ANI) September 2, 2023
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ വ്യക്തമാക്കി. തുടർച്ചയായുണ്ടായ ഇടിമിന്നൽ അപകടങ്ങളെ ഒഡീഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇടിമിന്നൽ വർധിപ്പിച്ചിരിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
#WATCH | Odisha: Senior Scientist of IMD Bhubaneswar Uma Shankar Das says, "Widespread rainfall can occur in the next 48 hrs...Thunderstorms and lightning are also expected to occur in parts of North Odisha...Five districts are warned of heavy to very heavy rainfall: Dhenkanal,… pic.twitter.com/FFw5x8ujBz
— ANI (@ANI) September 3, 2023
മൂന്ന് മണിക്കൂറിനിടെ 62,350 ഇടിമിന്നലുകളാണ് ഉണ്ടായത്. ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 3.15 വരെ സംസ്ഥാനത്ത് 3,240 ഇടിമിന്നലുകൾ ഉണ്ടായി. ഈ ഇടിമിന്നൽ അപകടങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലത്തോ മരങ്ങൾക്ക് താഴെയോ നിൽക്കരുതെന്നും കാലാവസ്ഥാ വിദഗ്ധർ ജാഗ്രത നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...